16
April, 2026

A News 365Times Venture

16
Thursday
April, 2026

A News 365Times Venture

അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിൽ മുക്കാൻ ഇറാൻ ലോഞ്ചറുകൾ സജ്ജം- ഇറാൻ സൈനിക ഉപദേഷ്ടാവ്

Date:



World


അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിൽ മുക്കാൻ ഇറാൻ ലോഞ്ചറുകൾ സജ്ജം: ഇറാൻ സൈനിക ഉപദേഷ്ടാവ്

ടെഹ്‌റാൻ: അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഇറാന്റെ മിസൈൽ ലോഞ്ചറുകൾ സജ്ജമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായിയുടെ മുന്നറിയിപ്പ്.

ശത്രുക്കൾക്ക് മേൽ കൂടുതൽ സമ്മർദം ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് ബുധനാഴ്ച നടന്ന ടെലിവിഷൻ അഭിമുഖത്തിൽ മൊഹ്‌സൻ റെസായ് പറഞ്ഞു. ഇറാന്റെ എക്‌സ്‌പെഡിയൻസി ഡിസേൺമെന്റ് കൗൺസിൽ അംഗവും ഐ.ആർ.ജി.സി മുൻ കമാൻഡറുമാണ് ഇദ്ദേഹം.

‘സമ്മർദം ഇനിയും ശക്തമാക്കണം. ഞങ്ങളുടെ ലോഞ്ചറുകൾ ഇപ്പോൾ യുദ്ധക്കപ്പലുകളെ ലക്ഷ്യം വെച്ചിരിക്കുകയാണ്, ഞങ്ങൾ അവയെല്ലാം കടലിൽ മുക്കും,’ അദ്ദേഹം വ്യക്തമാക്കി.

ഇറാനുമേൽ നാവിക ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾ പരാജയപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ അമേരിക്കയ്ക്ക് ചരിത്രപരമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതുപോലെ, നാവിക ഉപരോധത്തിലും അവർ പരാജയപ്പെടാൻ വിധിക്കപ്പെട്ടവരാണ്,’ മൊഹ്‌സൻ റെസായ് പറഞ്ഞു.

ഇറാൻ സായുധ സേന ഒരിക്കലും അമേരിക്കയുടെ നാവിക ഉപരോധം നടപ്പാക്കാൻ സമ്മതിക്കില്ലെന്നും ഉപരോധം തടയുന്നതിന് വേണ്ടി ഇതുവരെ പുറത്തെടുക്കാത്ത ആയുധശേഖരം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ഏറ്റവും പുതിയ പദ്ധതി പ്രകാരം, ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ പാരച്യൂട്ടിലൂടെ സൈന്യത്തെ ഇറക്കി അവിടുത്തെ യുറേനിയം പിടിച്ചെടുക്കാനാണ് അവർ ഉദ്ദേശിച്ചതെന്നും റെസായ് പറഞ്ഞു.

ഞായറാഴ്ച തന്റെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്നും യു.എസ് നാവികസേന ഉപരോധം ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പേർഷ്യൻ ഗൾഫിനെയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെയും ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെ പ്രകോപനപരമായ നടപടികൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച പാകിസ്ഥാനിൽവച്ചുനടന്ന ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അമേരിക്ക ഹോർമുസിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

Content Highlight: Iranian launchers ready to sink US warships: Iranian military advisor




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related