24
April, 2026

A News 365Times Venture

24
Friday
April, 2026

A News 365Times Venture

തൃണമൂലിന്റെ അഴിമതിയും ധ്രുവീകരണവും ബി.ജെ.പിക്ക് വഴിയൊരുക്കി; മമതക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

Date:



India


തൃണമൂലിന്റെ അഴിമതിയും ധ്രുവീകരണവും ബി.ജെ.പിക്ക് വഴിയൊരുക്കി; മമതക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയും ധ്രുവീകരണവുമാണ് ബംഗാളിൽ ബി.ജെ.പി ശക്തിപ്പെടാൻ കാരണമായതെന്നാണ് രാഹുലിന്റെ വിമർശനം.

‘മമതാ ജി ഒരു മികച്ച സർക്കാരിനെ നയിച്ചിരുന്നെങ്കിൽ, പശ്ചിമ ബംഗാളിൽ അവർ ധ്രുവീകരണം നടത്തിയിരുന്നില്ലെങ്കിൽ, ബംഗാളിൽ ബി.ജെ.പിക്ക് കടന്നുചെല്ലാൻ കഴിയില്ലായിരുന്നു,’ രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

ഈ പ്രത്യയശാസ്ത്ര പോരാട്ടത്തിൽ, കോൺഗ്രസിന് മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ്, എസ്‌.ഐ.ആർ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള വഴിയാണ്, കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്,’ രാഹുൽ തന്റെ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

‘ബി.ജെ.പി പശ്ചിമ ബംഗാളിന്റെ സംസ്കാരത്തിനും ചരിത്രത്തിനും ബംഗാളി ഭാഷയ്ക്കും എതിരായി പ്രവർത്തിക്കുന്നു. ബി.ജെ.പി നേതാക്കൾ പറയുന്നത് ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം എന്നാണ്. ഈ രാജ്യത്ത് നിരവധി ഭാഷകളും മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. ഭരണഘടന സംരക്ഷിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ ബി.ജെ.പി അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഇന്ത്യ മുന്നണിയിൽത്തന്നെയുള്ള മമതക്കെതിരെ രാഹുൽ ആരോപണങ്ങളുന്നയിച്ചത് ബി.ജെ.പി ആയുധമാക്കിയിരിക്കുകയാണ്.

‘രാഹുൽ ഗാന്ധി തൃണമൂൽ കോൺഗ്രസിനെക്കുറിച്ച് നിരന്തരം സത്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. നന്ദി രാഹുൽ ജി,’ ബംഗാളിലെ ബി.ജെ.പി രാഹുലിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചു.

അതേസമയം കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളിലെത്തിയ രാഹുൽ ഗാന്ധിക്ക് തദ്ദേശ സ്ഥാപനം പൊതുയോഗം നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ബംഗാളിലെ കോൺഗ്രസ് മമതാ സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.

Content Highlight: Trinamool’s corruption and corruption paved the way for BJP; Rahul lashes out at Mamata




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related