27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

വേണമെങ്കില്‍ ചര്‍ച്ച ഫോണിലുമാകാം; ചര്‍ച്ചയ്‌ക്കൊരുക്കം, യുദ്ധം ഉടന്‍ തീരുമെന്നും ട്രംപ്

Date:



World News


വേണമെങ്കില്‍ ചര്‍ച്ച ഫോണിലുമാകാം; ചര്‍ച്ചയ്‌ക്കൊരുക്കം, യുദ്ധം ഉടന്‍ തീരുമെന്നും ട്രംപ്

 

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനായി ഇറാന് തങ്ങളെ വിളിക്കാമെന്നും ഫോണിലൂടെയും ചര്‍ച്ചകളാകാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ സംസാരിക്കാമെന്നാണ് ട്രംപ് ഞായറാഴ്ച പറഞ്ഞത്.

17 മണിക്കൂര്‍ വിമാനയാത്ര ചെയ്ത് ഒരു പ്രതിനിധി സംഘത്തെ അയക്കുന്നതിനേക്കാള്‍ നല്ലത് ഫോണിലൂടെയുള്ള സംഭാഷണമാണെന്ന് ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആശയവിനിമയത്തിനുള്ള വഴികള്‍ തുറന്നുതന്നെയാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാന്‍ പ്രതിനിധികള്‍ക്ക് ഒന്നുകില്‍ ഫോണ്‍ വിളിക്കാം അല്ലെങ്കില്‍ നേരിട്ട് വന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ കാണാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ നിലവിലെ നിലപാട്.

‘ഞങ്ങളുടെ കൈവശം എല്ലാ സുരക്ഷിതമായ ലൈനുകളുമുണ്ട്. അവര്‍ക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍, അവര്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം, അല്ലെങ്കില്‍ ഞങ്ങളെ ഫോണില്‍ വിളിക്കാം,’ ട്രംപ് പറഞ്ഞു.

എന്നാല്‍ ഈ ഫോണ്‍ സംഭാഷണം എപ്പോള്‍ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം, യുദ്ധം ഉടന്‍ അവസാനിക്കുമെന്നും അമേരിക്ക തന്നെ വിജയം നേടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാന്‍ സാധിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

നാറ്റോയുടെ നിലപാടുകളില്‍ താന്‍ വളരെയധികം നിരാശനാണെന്നും അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഫലപ്രദമായി അടച്ചപ്പോള്‍ സഹായിക്കണമെന്ന തന്റെ ആവശ്യം സഖ്യരാജ്യങ്ങള്‍ അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനെത്തുടര്‍ന്ന് സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു

‘നമ്മള്‍ വര്‍ഷങ്ങളായി അവരെ (നാറ്റോ) സേവിക്കുന്നു, ട്രില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു. എന്നാല്‍ നമുക്ക് സഹായം ആവശ്യമായി വന്നപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അത് നമ്മള്‍ ഓര്‍ക്കണം,’ എന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയോടെ സമാധാന ചര്‍ച്ചകള്‍ ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍ നിന്നും മടങ്ങിയതിനെത്തുടര്‍ന്ന്, ഇസ്‌ലാമാബാദിലേക്ക് യാത്ര തിരിക്കാനിരുന്ന നയതന്ത്ര പ്രതിനിധികളോട് പോകേണ്ടതില്ലെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.

എങ്കിലും, അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കാന്‍ മധ്യസ്ഥരായ പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി വീണ്ടും പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Content Highlight: Donald Trump says US and Iranian officials could talk by phone to seek peace solution

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related