24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

മാപ്പ് മാപ്പ് മാപ്പ്; സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയിരുന്നു- ചെറുമകന്‍

Date:



India


മാപ്പ് മാപ്പ് മാപ്പ്; സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയിരുന്നു: ചെറുമകന്‍

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ ബ്രിട്ടിഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയതായി പേരക്കുട്ടിയായ സത്യകി സവര്‍ക്കര്‍.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ ക്രോസ് വിസ്താരത്തിനിടെയായിരുന്നു സത്യകിയുടെ വെളിപ്പെടുത്തല്‍. പൂനൈയിലെ പ്രത്യേക എം.പി, എം.എല്‍.എ കോടതിയിലായിരുന്നു ക്രോസ് വിസ്താരം.

ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിയിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി സവര്‍ക്കര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചു.

എന്നാല്‍ അത് ഭാവി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയിലെ യുവാക്കളെ സജ്ജമാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായിരുന്നു അതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

പശുവിനെ ഒരു ദൈവമായി സവര്‍ക്കര്‍ ഒരിക്കലും വിശേഷിപ്പിച്ചിട്ടില്ലെന്നും ഉപയോഗ പ്രദമായ ഒരു മൃഗമായി മാത്രമാണ് കണ്ടതെന്നും സത്യകി സമ്മതിച്ചു.

രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ നടത്തിയ ക്രോസ് സെക്ഷനിലായിരുന്നു സത്യകിയുടെ പ്രതികരണം.

ദ്വിരാഷ്ട്ര വാദം സവര്‍ക്കറുടെ ആശയമാണെന്ന വാദം സത്യകി തള്ളി. സര്‍ സയ്യിദ് അഹമ്മദ് ഖാനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും സവര്‍ക്കര്‍ അതിലെ വസ്തുതകളെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഭഗത് സിങ്, ബടുകേശ്വര്‍ ദത്ത് തുടങ്ങിയ വിപ്ലവകാരികളേക്കാള്‍ സവര്‍ക്കര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്തിനെന്ന ചോദ്യത്തിന് ഓരോ മഹത് വ്യക്തികള്‍ക്കും വ്യത്യസ്തമായ
അഭിപ്രായങ്ങളുണ്ടാകുമെന്നും അത് ചര്‍ച്ച ചെയ്യേണ്ടത് സര്‍ക്കാരാണെന്നും സത്യകി മറുപടി നല്‍കി.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപകീര്‍ത്തികരമായ പ്രതികരണം നടത്തിയെന്ന കേസിലാണ് സത്യകി മൊഴി നല്‍കിയിരിക്കുന്നത്.

ഒരു മുസ്‌ലിമിനെ സവര്‍ക്കറും കൂട്ടാളികളും ആക്രമിച്ചെന്നും അതില്‍ ആനന്ദം തോന്നിയെന്ന് സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 2023 മാര്‍ച്ചില്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍ ഇത് സവര്‍ക്കറുടെ പ്രശസ്തിക്ക് കോട്ടം വരുത്താനും കുടുംബത്തിന് മാനസിക വേദനയുണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ ആരോപണങ്ങള്‍ നടത്തിയെന്ന് കാണിച്ച് സത്യകി പരാതി നല്‍കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ട കേസായിരുന്നു നല്‍കിയത്.

Content Highlight: Apology, apology, apology; Savarkar had apologized five times during British rule: grandson




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ ഇസ്രഈല്‍ ഭാഗമല്ല; ഹിസ്ബുല്ലയെ പൂര്‍ണമായും തകര്‍ക്കുന്നത് വരെ ആക്രമണമെന്ന് ഇസ്രഈല്‍

  ടെല്‍ അവീവ്: അമേരിക്കയും ഇറാനും തമ്മില്‍ നടത്തുന്ന നയതന്ത്ര ചര്‍ച്ചകളില്‍...