16
May, 2026

A News 365Times Venture

16
Saturday
May, 2026

A News 365Times Venture

കെ.കെ രമയെ സ്പീക്കറാക്കാന്‍ അനുവദിക്കില്ല; മന്ത്രി സ്ഥാനം ചര്‍ച്ചയില്‍ വന്നിട്ടില്ല- ആര്‍.എം.പി സംസ്ഥാന സെക്രട്ടറി

Date:

കെ.കെ രമയെ സ്പീക്കറാക്കാന്‍ അനുവദിക്കില്ല; മന്ത്രി സ്ഥാനം ചര്‍ച്ചയില്‍ വന്നിട്ടില്ല: ആര്‍.എം.പി സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: വടകര എം.എല്‍.എ കെ.കെ രമയെ സ്പീക്കര്‍ ആക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു.

ആര്‍.എം.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളം മുഴുവന്‍ എത്തിക്കേണ്ടയാളാണ് കെ.കെ രമയെന്നും വേണു പറഞ്ഞു. മന്ത്രിസഭയില്‍ ഉണ്ടാവുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്പീക്കറായി കഴിഞ്ഞാല്‍ വാ മൂടിക്കെട്ടി വെക്കേണ്ടി വരും. കേരളമാകെ ആര്‍.എം.എം.പിയുടെ രാഷ്ട്രീയം എത്തിക്കേണ്ട എം.എല്‍.എയാണ് കെ.കെ രമ. ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിലപാട് പാര്‍ട്ടിക്കുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ആര്‍.എം.പിയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും മുന്നില്‍ വന്നിട്ടില്ലെന്നും അത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയും ഇതുവരെ അത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും വേണു കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെയൊരു ചര്‍ച്ച വന്നിട്ടില്ല. കാരണം ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമല്ല. പാര്‍ട്ടിയുടെ മുന്നില്‍ അങ്ങനെയൊരു വിഷയവും വന്നിട്ടില്ല. അപ്പോള്‍ പിന്നെ ചര്‍ച്ചയ്‌ക്കെടുക്കേണ്ട കാര്യമില്ലല്ലോ. വരുമ്പോള്‍ അതിനെ സംബന്ധിച്ച് ആലോചിക്കും,’ എന്‍. വേണു പറഞ്ഞു.

കെ.കെ രമയെ മന്ത്രിയായി കാണണമെന്ന് ആഹ്രിക്കുന്നത് അവരുടെ പ്രവര്‍ത്തനം കൊണ്ടാണെന്നും പാര്‍ട്ടിക്കുംകൂടി അഭിമാനകരമായ കാര്യമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

70,117 വോട്ടുകള്‍ക്കായിരുന്നു കെ.കെ രമ വീണ്ടും വടകര എം.എല്‍.എ ആയി വിജയിച്ചത്. എല്‍.ഡി.എഫിന്റെ എം.കെ ഭാസ്‌ക്കരനായിരുന്നു എതിരാളി. 14862 വോട്ടുകള്‍ക്കാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

Content Highlight: KK Rama will not be allowed to become Speaker; Ministerial post not up for discussion: RMP State Secretary




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍, തായ്‌വാന്‍ വിഷയങ്ങളില്‍ തീരുമാനമില്ല; ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ്

വാഷിങ്ടണ്‍: ചൈനയിലെ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...

റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ യു.എസ് നീക്കം; പ്രതിസന്ധി രൂക്ഷമാക്കും

ന്യൂയോര്‍ക്ക്: ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നതിനിടെ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് റൗള്‍...