9
June, 2026

A News 365Times Venture

9
Tuesday
June, 2026

A News 365Times Venture

സത്യപ്രതിജ്ഞയിലെ വന്ദേമാതരം- മന്ത്രിമാരുടെ മതം പരാമര്‍ശിച്ചുള്ള പ്രതികരണവുമായി ആര്‍.വി ബാബു

Date:

സത്യപ്രതിജ്ഞയിലെ വന്ദേമാതരം: മന്ത്രിമാരുടെ മതം പരാമര്‍ശിച്ചുള്ള പ്രതികരണവുമായി ആര്‍.വി ബാബു

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു. വന്ദേമാതരത്തോടുള്ള ഉചിതമായ ആദരവാണ് ഈ നടപടിയെന്ന് ആര്‍.വി. ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മന്ത്രിമാരെ മതമെടുത്ത് പറഞ്ഞുകൊണ്ടുള്ള പരാമര്‍ശവും ആര്‍.വി. ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. ലീഗുകാരും മറ്റു മുസ്‌ലീം മന്ത്രിമാരും വന്ദേമാതരത്തെ ആദരിച്ച് അറ്റന്‍ഷനായി നിന്നു എന്നാണ് പോസ്റ്റിലെ പരാമര്‍ശം. വന്ദേമാതരത്തെ എതിര്‍ത്തവരും ജീവന്‍ പോയാലും അത് ചൊല്ലാനാവില്ലെന്നു പറഞ്ഞവരുമെന്ന് ഈ മന്ത്രിമാരെ വിശേഷിപ്പിച്ച് കൊണ്ടാണ് ആര്‍.വി. ബാബുവിന്റെ പരാമര്‍ശം.

‘ചരിത്രത്തില്‍ ആദ്യമായി ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ചൊല്ലി കൊണ്ട് കേരളത്തില്‍ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു. വന്ദേമാതരത്തെ എതിര്‍ത്തവരും ജീവന്‍ പോയാലും അത് ചൊല്ലാനാവില്ലെന്നും പറഞ്ഞ ലീഗുകാരും മറ്റു മുസ്‌ലീം മന്ത്രിമാരും വന്ദേമാതരത്തെ ആദരിച്ച് അറ്റന്‍ഷനായി നിന്നു. വന്ദേമാതരത്തിന്റെ 150 -ാം വര്‍ഷം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് വന്ദേമാതരത്തോടും അതെഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയോടുമുള്ള ഒരു ഉചിതമായ ആദരവ് തന്നെയാണ്,’ ആര്‍.വി ബാബു കുറിച്ചു.

നേരത്തെ തമിഴ്‌നാട്ടിലെ വിജയ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോഴും വേദിയില്‍ വന്ദേമാതരം ആലപിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം ആലപിക്കുന്നത്.

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് സംസ്ഥാന ഗാനമായ തമിഴ് തായ്വാഴ്ത്തിനേക്കാള്‍ വന്ദേമാതരത്തിന് പ്രാധാന്യം നല്‍കിയത് വിവാദമായിരുന്നു. നടപടിയില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ചടങ്ങുകള്‍ തമിഴ് തായ്വാഴ്ത്തോടു കൂടി ആരംഭിക്കുകയും ദേശീയ ഗാനത്തോടെ അവസാനിക്കുകയും ചെയ്യുന്നതാണ് കാലങ്ങളായുള്ള കീഴ്വഴക്കം. വിജയ് ഇത് തെറ്റിച്ചുവെന്നായിരുന്നു വിമര്‍ശനം.

ഗവര്‍ണര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ആദ്യം വന്ദേമാതരം പാടിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് ടി.വി.കെ നേതാവ് ആദവ് അര്‍ജുന മറുപടി പറഞ്ഞത്. തമിഴ് വാഴ്ത്ത് മൂന്നാമതായി പ്ലേ ചെയ്യുന്നതിനോട് ടി.വി.കെ യോജിക്കുന്നില്ലെന്നും ആദവ് അര്‍ജുന പറഞ്ഞിരുന്നു.

Content Highlight: RV Babu About Singing Vandemataram in VD Satheesan sworn in ceremony

https://www.youtube.com/watch?v=ieO6Q-3-dek




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ഇസ്രഈലിലെ നായകള്‍ ഫലസ്തീനികളെ മാത്രമേ ബലാത്സംഗം ചെയ്യൂ എന്ന് കരുതി’; റെഡ് കാര്‍പെറ്റിലെ തമാശക്കെതിരെ പ്രതിഷേധം

ന്യൂയോര്‍ക്ക്: പ്രശസ്തമായ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലില്‍ ഇസ്രഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍...