19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗ് നിലനിര്‍ത്തിയേ മതിയാവൂ; മറ്റെതെങ്കിലും പാര്‍ട്ടിക്ക് വിട്ടുകൊടുത്താല്‍ ന്യൂനപക്ഷാവകാശങ്ങള്‍ അട്ടിമറിക്കപ്പെടും- പ്രസ്താവനയുമായി ലീഗ് അനുകൂല അധ്യാപകര്‍

Date:



Kerala


ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗ് നിലനിര്‍ത്തിയേ മതിയാവൂ; മറ്റെതെങ്കിലും പാര്‍ട്ടിക്ക് വിട്ടുകൊടുത്താല്‍ ന്യൂനപക്ഷാവകാശങ്ങള്‍ അട്ടിമറിക്കപ്പെടും: പ്രസ്താവനയുമായി ലീഗ് അനുകൂല അധ്യാപകര്‍

മലപ്പുറം: മലബാറിനെ പിന്നോക്കാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലീഗ് അനുകൂല അധ്യാപക സംഘടനകള്‍.

വരാനിരിക്കുന്ന സംസ്ഥാന മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കപ്പെടുകയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗ് വിട്ട് കൊടുക്കരുതെന്നാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‌ലിം ലീഗ് അനുകൂല അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും സാംസ്‌കാരിക-പൊതു പ്രവര്‍ത്തരുടെയും സംയുക്ത പ്രസ്താവനയില്‍ 82 പേരാണ് ഒപ്പ് വെച്ചിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗല്ലാതെ മറ്റേതിങ്കിലും പാര്‍ട്ടിക്ക് വിട്ടുകൊടുത്താല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി മലബാറിനോട് വിവേചനം കാണിക്കുകയാണെന്നും ഇത് സംബന്ധിച്ച കണക്കുകളും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

‘മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാന്‍ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്‌തെ മതിയാകൂ, ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെ ബിരുദ സീറ്റുകളില്‍ 23.9 ശതമാനവും മാത്രമാണ് മലബാറിനുള്ളത്.

ബാക്കി സിംഹഭാഗവും തിരു-കൊച്ചി മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മലബാറിലെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും കോളേജുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് ഈ അവസ്ഥയെന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിലെ മലബാറിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് അടിവരയിടുന്നതാണ്.

ഈ വിവേചനം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ രൂക്ഷമാവുകയാണുണ്ടായത്.
തെക്കന്‍ കേരളത്തിലെ മിക്ക കോളേജുകള്‍ക്കും വിശേഷിച്ച് ചില സാമൂദായിക മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ളവയ്ക്ക് മികച്ച തൊഴില്‍ സാധ്യതയുള്ള രണ്ട് ന്യൂ ജെന്‍ കോഴ്‌സുകള്‍ വീതം നല്‍കിയപ്പോള്‍ മലബാറിലെ മിക്ക കോളേജുകള്‍ക്കും കാലഹരണപ്പെട്ട ഓരോ കോഴ്‌സ് വീതമാണ് നല്‍കിയത്.

ഇത്തരം കടുത്ത അനീതികള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും, മലബാറിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലും പുതിയ കാലത്തിനനിയോച്യമായ നൂതന കോഴ്‌സുകള്‍ ആരംഭിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിന്റെ നിയന്ത്രണത്തില്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: The League must retain the higher education department; giving anything else to the party will undermine minority rights: Pro-League teachers issue statement




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related