15
June, 2026

A News 365Times Venture

15
Monday
June, 2026

A News 365Times Venture

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം; ബഹുഭാര്യത്വം നിരോധിക്കും- ഏക സിവില്‍കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍

Date:



India


ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം; ബഹുഭാര്യത്വം നിരോധിക്കും: ഏക സിവില്‍കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍

ദിസ്പൂര്‍: ബഹുഭാര്യത്വം നിരോധിക്കാനും ലിവ് ഇന്‍ റിലേഷന്‍ ഷിപ്പുകളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുമുള്ള ഏകീകൃത സിവില്‍ കോഡ് അവതരിപ്പിച്ച് അസം സര്‍ക്കാര്‍.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് വേണ്ടി പാര്‍ലമെന്ററി കാര്യ മന്ത്രി അതുല്‍ ബോറയാണ് യൂണിഫോം സിവില്‍ കോഡ്, അസം 2026 ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, റൈജോര്‍ ദള്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ എതിര്‍ക്കുകയും ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മറ്റ് പാര്‍ട്ടികളുമയി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പുതിയ നിയമം അസമില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാരെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവ് ഇന്‍ ബന്ധങ്ങള്‍, എന്നിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലളിതകമാക്കാനും ഏകീകരിക്കാനുമാണ് പുതിയ ബില്ലെന്നാണ് ഹിമന്ത ബിശ്വ ശര്‍മ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പറഞ്ഞത്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം യഥാക്രമം 18 ഉം 23 മാണെന്നും ബില്ല് ബഹുഭാര്യത്വം നിരോധിക്കുന്നതായും ഹിമന്ത പറഞ്ഞു. വിവാഹം, വിവാഹ മോചനം, ലിവ് ഇന്‍ ബന്ധങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ ബില്ല് നിര്‍ദേശിക്കുന്നു.

രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ, പങ്കാളികളുടെയും അതില്‍ ജനിക്കുന്ന കുട്ടികളുടെയും അവകാശങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് നിയമം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക വര്‍ഗങ്ങളെ ഒഴിവാക്കി കൊണ്ടുള്ള ഈ ബില്ല് തുല്യത ഉറപ്പാക്കുന്നതിനുള്ള നാഴികകല്ലായാണ് ബി.ജെ.പി എടുത്ത് കാണിക്കുന്നത്. അതേസമയം ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മുസ്‌ലിം വിരുദ്ധമാണെന്നും കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Live-in relationships must be registered; polygamy will be banned: Assam government introduces Uniform Civil Code Bill




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബംഗാളില്‍ കള്ളനെന്നാരോപിച്ച് മലയാളി യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര്‍ പിടിയില്‍

കൊല്‍ക്കത്ത: ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു. കള്ളനെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ...