ആര്‍ത്തവ അവധി സ്വകാര്യതയെ ബാധിക്കും: യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ ലീഗ് നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് യു.ഡി.എഫ് ഘടകകക്ഷി മുസ്‌ലീം ലീഗിന്റെ നേതാവ്. മുസ്‌ലിം ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റിഷീദാണ് ആര്‍ത്തവ അവധി തീരുമാനത്തില്‍ അഭിപ്രായമറിയിച്ചത്.
പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ആര്‍ത്തവ അവധി കാരണമാവുമെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അവര്‍ ഈ കാര്യം പറഞ്ഞത്.
ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്ന് നൂര്‍ബിന റഷീദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. ഇത് പല കുട്ടികള്‍ക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാമെന്നും അവര്‍ പറയുന്നു.
പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ എന്നും നൂര്‍ബിന റഷീദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം.
സ്‌കൂളുകളിലും കോളേജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. ഇത് പല. കുട്ടികള്‍ക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം……
അതിനാല്‍, പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ.
Content Highlight: IUML Leader Noorbina Rasheed express disagreements with UDF Government’s Decision to Allow Menstrual Leave for Girl Students




