ഔദ്യോഗിക വാഹനത്തില്‍ എന്‍.ഡി.എ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തല വീട്ടിലെത്തുന്നതിന്റെയും സന്ദര്‍ശനനത്തിന്റെയും ഫോട്ടോകളും വീഡിയോയും തുഷാര്‍ വെള്ളാപ്പള്ളി തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണെന്ന് തുഷാര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
ചെന്നിത്തലയുടെ സന്ദര്‍ശനം വലിയ വിവാദങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറിയ ശേഷം ബിജെപി-എന്‍.ഡി.എ നേതാക്കളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പുലര്‍ത്തുന്ന അടുപ്പം മതനിരപേക്ഷ സമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
സത്യപ്രതിജ്ഞാ വേളയില്‍ ആദ്യ ഈരടികള്‍ക്ക് പകരം വന്ദേമാതരം പൂര്‍ണമായി ആലപിച്ചതും മുഖ്യമന്ത്രി സംഘപരിവാര്‍ മാധ്യമപ്രവര്‍ത്തകനെ ആലിംഗനം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
കൂടാതെ, യു.ഡി.എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം തങ്ങളുടെ പ്രകടനപത്രികയ്ക്ക് സമാനമാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചതും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
ഈ കൂടിക്കാഴ്ചകളില്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Ramesh Chennithala visits Thushar Vellappally at his home




