24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

ക്യൂബന്‍ പ്രസിഡന്റിനെതിരെ യു.എസ് ഉപരോധം; യാങ്കീ സര്‍ക്കാരിന്റെ ആക്രമണോത്സുകത നിശ്ചയദാര്‍ഢ്യവുമായി ഏറ്റുമുട്ടുകയാണെന്ന് മിഗ്വേല്‍ ദയസ് കാനല്‍

Date:



Trending


ക്യൂബന്‍ പ്രസിഡന്റിനെതിരെ യു.എസ് ഉപരോധം; യാങ്കീ സര്‍ക്കാരിന്റെ ആക്രമണോത്സുകത നിശ്ചയദാര്‍ഢ്യവുമായി ഏറ്റുമുട്ടുകയാണെന്ന് മിഗ്വേല്‍ ദയസ് കാനല്‍

വാഷിങ്ടണ്‍: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ദയസ് കാനല്‍ ആടക്കം അഞ്ച് പേര്‍ക്കെതിരെ യു.എസ് ഉപരോധം. മിഗ്വേല്‍ ദയസിന് പുറമനെ അദ്ദേഹത്തിന്റെ ഭാര്യക്കും മറ്റ് മൂന്ന് പേര്‍ക്കും എതിരെയാണ് ഉപരോധം. ഉപരോധ നടപടിയെ ക്യൂബ അപലപിച്ചു.

ചൊവ്വാഴ്ച യു.എസ് ട്രഷറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉപരോധം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നിരുന്നു. ക്യൂബക്കെതിരെ യു.എസ് സമീപകാലത്ത് സ്വീകരിച്ചു വരുന്ന സമ്മര്‍ദ നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് പ്രസിഡന്റിനെതാരായ ഉപരോധം.

ക്യൂബയുടെ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ മകന്‍ അലെഹാന്‍ഡ്രോ കാസ്‌ട്രോ ആണ് പ്രസിഡന്റിനൊപ്പം യു.എസ്. ഉപരോധം ചുമത്തപ്പെട്ടവരില്‍ ഒരാള്‍. ക്യൂബയുടെ പ്രതിരോധ വിഭാഗം ഉപദേഷ്ടാവായി അലെഹാന്‍ഡ്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അലെഹാന്‍ഡ്രോയുടെ മകന്‍ റൗള്‍ അലെഹാന്‍ഡ്രോ കാസ്‌ട്രോയും യു.എസിന്റെ പുതിയ ഉപരോധ പട്ടികയിലുണ്ട്. മിഗ്വേല്‍ ദയസിന്റെ വളര്‍ത്തു മകന് എതിരെയും യു.എസ് ഇപ്പോള്‍ ഉപരോധം ചുമത്തിയിട്ടുണ്ട്.

ഉപരോധ തീരുമാനത്തെ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് അപലപിച്ചു. ക്യൂബന്‍ ജനതയെ അപകടത്തിലാക്കാന്‍ ലക്ഷ്യമിടുന്ന തരത്തില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി യു.എസ് നടപ്പാക്കുന്ന സമ്മര്‍ദ നടപടികളുടെ ഭാഗമാണ് ഉപരോധമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘യു.എസ് പ്രസിഡന്റ് ക്യൂബയെ ഭീഷണിപ്പെടുത്തുന്ന പുതിയ സന്ദേശങ്ങള്‍ പുറത്തിറക്കുന്നുണ്ട്. യു.എസ് ട്രഷറി വകുപ്പ് അവരുടെ നിയമവിരുദ്ധമായ ഉപരോധ പട്ടികയിലേക്ക് വീണ്ടും ക്യൂബന്‍ നേതാക്കളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പേര് എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്,’ ക്യൂബന്‍ പ്രസിഡന്റിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

യാങ്കീ സര്‍ക്കാരിന്റെ ആക്രമണോത്സുകത ഏത് മോശം അവസ്ഥയും നേരിടാനും സാമ്രാജ്യത്വത്തെ എതിര്‍ക്കാനുമുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യവുമായി ഏറ്റ് മുട്ടുകയാണെന്നും മിഗ്വെല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ക്യൂബന്‍ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ 90കളിലെ ഒരു വിമാന ആക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ യു.എസ് കുറ്റം ചുമത്തിയിരുന്നു. 1996ല്‍ ബ്രദേഴ്‌സ് ടു റെസ്‌ക്യൂ എന്ന മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ രണ്ട് വിമാനങ്ങള്‍ ക്യൂബന്‍ സൈന്യം വെടിവെച്ചിട്ട സംഭവത്തിലായിരുന്നു റൗളിനെതിരെ കുറ്റം ചുമത്തിയത്.

അമേരിക്കയുടേത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള അധമവും അപകീര്‍ത്തികരവുമായ പ്രവൃത്തിയെന്ന് റൗള്‍ കാസ്ട്രോയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയ നടപടിയില്‍ ക്യൂബ പ്രതികരണം അറിയിച്ചിരുന്നു.

റൗള്‍ കാസ്ട്രോയ്ക്കെതിരെ യു.എസ് കുറ്റം ചുമത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് മിഗ്വേല്‍ ഡയസ്-കാനല്‍ അഭിപ്രായപ്പെട്ടിരുന്നു.

ക്യൂബയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തനിക്ക് അട്ടിമറിക്കണമെന്ന് ട്രംപ് പലതവണ പറഞ്ഞിരുന്നു. വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ യു.എസ്. ഭരണകൂടം തട്ടിക്കൊണ്ടു പോയതിന് ശേഷം ക്യൂബയാണ് അടുത്തതെന്ന് ട്രംപ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

യു.എസിന്റെ ഉപരോധ സമാനമായ നടപടികള്‍ കാരണം ക്യൂബയിലേക്കുള്ള ഇന്ധന ഇറക്കുമതി ഏതാണ്ട് പൂര്‍ണമായും നിലച്ചിരുന്നു. വെനസ്വേലയില്‍ നിക്കോളാസ് മഡുറോ സര്‍ക്കാരിനെ യു.എസ് പുറത്താക്കിയതിന് പിറകെ ക്യൂബയിലും ഭരണമാറ്റത്തിനായി യു.എസ് ശ്രമിക്കുന്നതിന്റെ ഭാഗമായി ഉപരോധം വിലയിരുത്തപ്പെട്ടിരുന്നു.

Content Highlight: US sanctions Cuban President Miguel Diaz-Canel




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ ഇസ്രഈല്‍ ഭാഗമല്ല; ഹിസ്ബുല്ലയെ പൂര്‍ണമായും തകര്‍ക്കുന്നത് വരെ ആക്രമണമെന്ന് ഇസ്രഈല്‍

  ടെല്‍ അവീവ്: അമേരിക്കയും ഇറാനും തമ്മില്‍ നടത്തുന്ന നയതന്ത്ര ചര്‍ച്ചകളില്‍...