17
June, 2026

A News 365Times Venture

17
Wednesday
June, 2026

A News 365Times Venture

വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് ഇസ്രഈലിനെ പുറത്താക്കണം; ആഗോളതലത്തില്‍ പ്രതിഷേധം

Date:



World News


വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് ഇസ്രഈലിനെ പുറത്താക്കണം; ആഗോളതലത്തില്‍ പ്രതിഷേധം

ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ തുടരുന്ന സൈനിക ആക്രമണങ്ങളില്‍ ആഗോള മെഡിക്കല്‍ എത്തിക്‌സ് പൂര്‍ണമായി ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇസ്രഈലി മെഡിക്കല്‍ അസോസിയേഷനെ (ഐ.എം.എ) വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനില്‍ (ഡബ്ല്യൂ.എം.എ) നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.

ലോകപ്രശസ്ത മെഡിക്കല്‍ ജേണലായ ‘ദി ലാന്‍സെറ്റ്’ പ്രസിദ്ധീകരിച്ച നിവേദനത്തിലൂടെ ആയിരത്തിലധികം അന്താരാഷ്ട്ര ആരോഗ്യ പ്രവര്‍ത്തകരും പ്രമുഖ ആരോഗ്യ സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഒക്ടോബറില്‍ നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ നടക്കുന്ന ഡബ്ല്യു.എം.എ ജനറല്‍ അസംബ്ലിക്ക് മുന്നോടിയായാണ് ഈ സംയുക്ത നിവേദനം സമര്‍പ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഫലസ്തീനിലെ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ ഇസ്രഈല്‍ സൈന്യം നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ ഇസ്രഈലി മെഡിക്കല്‍ അസോസിയേഷന്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനമാണ് നിവേദനത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

2023 നവംബറില്‍ ഗസയിലെ ആശുപത്രികള്‍ക്ക് നേരെ ബോംബാക്രമണം നടത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ട 80 ഇസ്രഈലി ഡോക്ടര്‍മാരുടെ നടപടിയെ ഐ.എം.എ പിന്തുണച്ചിരുന്നു. ഇത് വംശഹത്യക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്ന് നിവേദനം കുറ്റപ്പെടുത്തുന്നു.

ആശുപത്രികള്‍ തകര്‍ക്കപ്പെടുകയും, ആംബുലന്‍സുകള്‍ ലക്ഷ്യമിടുകയും, നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെട്ട് പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടും രാജ്യത്തെ ഔദ്യോഗിക മെഡിക്കല്‍ സംഘടനയായ ഐ.എം.എ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

തടവിലാക്കപ്പെട്ട ഫലസ്തീനികള്‍ക്കെതിരെയുള്ള അതിക്രൂരമായ പീഡനങ്ങളില്‍ ഇസ്രഈലി മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്.

കൂടാതെ ഗസയിലേക്ക് അവശ്യ മരുന്നുകളും ഇന്ധനവും ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നത് തടയുന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന കാലഘട്ടത്തില്‍ വംശീയതയ്ക്കെതിരെ അന്താരാഷ്ട്ര മെഡിക്കല്‍ സമൂഹം സ്വീകരിച്ച ശക്തമായ നിലപാടുകള്‍ക്ക് സമാനമായി ഇസ്രായേലിനെതിരെയും ഉപരോധം വേണമെന്നാണ് ആവശ്യം.

ഗസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രശസ്ത സര്‍ജന്‍ ഡോ. ഗസ്സാന്‍ അബു-സിത്ത, നിക്ക് മെയ്നാര്‍ഡ് തുടങ്ങിയ പ്രമുഖ ഡോക്ടര്‍മാരും പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ് (പി.എച്ച്.എം), ഡോക്ടേഴ്‌സ് എഗെയ്ന്‍സ്റ്റ് ജെനോസൈഡ്, ഡോക്ടേഴ്‌സ് ഫോര്‍ ഗസ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഈ നിവേദനത്തിന് പിന്നിലുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം സിവില്‍ റൈറ്റ്‌സ് സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) ഈ നീക്കത്തെ പൂര്‍ണമായി സ്വാഗതം ചെയ്യുകയും, മെഡിക്കല്‍ നിഷ്പക്ഷത ലംഘിക്കുന്നവര്‍ ആഗോള സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വരാനിരിക്കുന്ന റോട്ടര്‍ഡാം സമ്മേളനത്തില്‍ ഡബ്ല്യു.എം.എ ഇസ്രഈലിനെതിരെ നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍, വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനെ തന്നെ ബഹിഷ്‌കരിക്കാനും അംഗത്വ ഫീസ് നല്‍കുന്നത് നിര്‍ത്താനും ഒപ്പിട്ട സംഘടനകള്‍ മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ അസോസിയേഷനുകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബി.എം.എ) ഇതിനകം തന്നെ ഐ.എം.എയുമായുള്ള ബന്ധം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട് എന്നത് ഈ നീക്കത്തിന് ആക്കം കൂട്ടുന്നു.

അതേസമയം, ഏതെങ്കിലും ഒരു രാജ്യത്തെ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെയോ യുദ്ധത്തിന്റെയോ പേരില്‍ അവിടുത്തെ മെഡിക്കല്‍ അസോസിയേഷനുകളെ പുറത്താക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ അധികൃതര്‍. അംഗങ്ങളെ പുറത്താക്കുന്നത് അന്താരാഷ്ട്ര തലത്തിലുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയെയും ചര്‍ച്ചകളെയും ദോഷകരമായി ബാധിക്കുമെന്ന് സംഘടന വ്യക്തമാക്കി.

ചികിത്സയും വൈദ്യശാസ്ത്രവും രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും, തങ്ങള്‍ മെഡിക്കല്‍ എത്തിക്‌സ് കൃത്യമായി പാലിക്കുന്നുണ്ടെന്നും കാണിച്ച് ഇസ്രഈലി മെഡിക്കല്‍ അസോസിയേഷനും ഇതിനെതിരെ കൗണ്ടര്‍ പെറ്റീഷനുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Content highlight: More than a thousand health professionals called for a boycott of the Israeli Medical Association.

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈലിന് ഹിസ്ബുല്ലയെ നേരിടാനാകുന്നില്ലെങ്കില്‍ ആ പണി സിറിയയെ ഏല്‍പ്പിക്കുക: ട്രംപ്

പാരീസ്: ഹിസ്ബുല്ലയെ നേരിടാന്‍ ഇസ്രഈലിന് സാധിക്കുന്നില്ലെങ്കില്‍ ആ ചുമതല സിറിയയെ ഏല്‍പ്പിക്കണമെന്ന്...