28
June, 2026

A News 365Times Venture

28
Sunday
June, 2026

A News 365Times Venture

ക്ഷണിക്കപ്പെടാതെ വന്ന ആശയത്തിന്റെ അപകടം തിരിച്ചറിഞ്ഞ അന്‍സിബയുടെ ധൈര്യം ചെറുതല്ല- കെ.ജെ ജേക്കബ്

Date:



Kerala


ക്ഷണിക്കപ്പെടാതെ വന്ന ആശയത്തിന്റെ അപകടം തിരിച്ചറിഞ്ഞ അന്‍സിബയുടെ ധൈര്യം ചെറുതല്ല: കെ.ജെ ജേക്കബ്

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടിയ അന്‍സിബ ഹസ്സനെ പ്രശംസിച്ച് മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.ജെ. ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തങ്ങളുടെ ചുറ്റുപാടില്‍ വന്നുകയറിയ ആശയങ്ങളുടെ അപകടം തിരിച്ചറിയാന്‍ അന്‍സിബ കാണിച്ച ധൈര്യം ചെറുതല്ലെന്ന് കെ.ജെ. ജേക്കബ് അഭിപ്രായപ്പെട്ടു.

തങ്ങളുടെ കമ്യൂണിറ്റിയില്‍ ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന ഒരാശയം ഉണ്ടാക്കാന്‍ പോകുന്ന അപകടം എന്താണെന്നു തിരിച്ചറിയാനും എതിര്‍ക്കാനും അന്‍സിബ കാണിച്ച ധൈര്യം ചെറുതല്ല. കുടുംബ വോട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ പോലും വിഭജനത്തിന്റെയും വര്‍ഗീയതയുടെയും വെറുപ്പിന്റെയും ആളുകളെ നേരിട്ടെതിര്‍ക്കാന്‍ ശ്രമിക്കുന്നവരല്ല പലരും. അതുകൊണ്ടുതന്നെ അന്‍സിബ ഹസന്‍ വേറിട്ടുനില്‍ക്കുന്നുവെന്ന് കെ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടി.

അന്‍സിബ ഒറ്റപ്പെടാന്‍ പാടില്ലെന്നും അവര്‍ക്കുനേരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ എതിര്‍ക്കപ്പെടണമെന്നും കെ.ജെ. ജേക്കബ് അഭിപ്രായപ്പെട്ടു. അന്‍സിബക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാധാരണ ആളുകള്‍, പ്രത്യേകിച്ച് കലാകാരന്മാര്‍, ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോഴുള്ള വഴുക്കലും മെഴുക്കലുമല്ല, അസാധാരണമായ കൃത്യതയോടെയും തെളിച്ചത്തോടെയുമാണ് അന്‍സിബ സംസാരിക്കുന്നത് കണ്ടതെന്നും കെ.ജെ. ജേക്കബ് അഭിപ്രായപ്പെട്ടു.

‘പുറത്തു വലിയ ബഹളങ്ങള്‍ നടക്കുമ്പോഴും വലിയ അലമ്പൊന്നുമില്ലാതെ പോകുന്ന പല കമ്യൂണിറ്റികളും നമ്മുടെ ഇടയിലുണ്ട്. മനുഷ്യര്‍ അവരുടെ ജീവിതവും തൊഴിലുമായി ബന്ധപ്പെട്ട് കൊണ്ടുനടക്കുന്ന കൊച്ചു സമൂഹങ്ങള്‍. പുറംലോകത്തു നടക്കുന്ന പലതിനെപ്പറ്റിയും ആളുകള്‍ക്ക് അഭിപ്രായമുണ്ടെങ്കിലും പോട്ടെ എന്നുവയ്ക്കുന്നയിടങ്ങള്‍.

അത്തരമൊരു കൂട്ടത്തില്‍ അപകടകരമായ ഒരു സന്ദേശം കടന്നുവന്നാല്‍പോലും നേരിട്ടെതിര്‍ക്കാന്‍ തയ്യാറുള്ളവരല്ല നമ്മളില്‍ പലരും. കുടുംബ വോട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ പോലും വിഭജനത്തിന്റെയും വര്‍ഗീയതയുടെയും വെറുപ്പിന്റെയും ആളുകളെ നേരിട്ടെതിര്‍ക്കാന്‍ ശ്രമിക്കുന്നവരല്ല പലരും.
അതുകൊണ്ടുതന്നെ അന്‍സിബ ഹസന്‍ വേറിട്ടുനില്‍ക്കുന്നു,’ കെ.ജെ. ജേക്കബ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പുറത്തു വലിയ ബഹളങ്ങള്‍ നടക്കുമ്പോഴും വലിയ അലമ്പൊന്നുമില്ലാതെ പോകുന്ന പല കമ്യൂണിറ്റികളും നമ്മുടെ ഇടയിലുണ്ട്. മനുഷ്യര്‍ അവരുടെ ജീവിതവും തൊഴിലുമായി ബന്ധപ്പെട്ട് കൊണ്ടുനടക്കുന്ന കൊച്ചു സമൂഹങ്ങള്‍. പുറംലോകത്തു നടക്കുന്ന പലതിനെപ്പറ്റിയും ആളുകള്‍ക്ക് അഭിപ്രായമുണ്ടെങ്കിലും പോട്ടെ എന്നുവയ്ക്കുന്നയിടങ്ങള്‍.

അത്തരമൊരു കൂട്ടത്തില്‍ അപകടകരമായ ഒരു സന്ദേശം കടന്നുവന്നാല്‍പോലും നേരിട്ടെതിര്‍ക്കാന്‍ തയ്യാറുള്ളവരല്ല നമ്മളില്‍ പലരും.

കുടുംബ വോട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ പോലും വിഭജനത്തിന്റെയും വര്‍ഗീയതയുടെയും വെറുപ്പിന്റെയും ആളുകളെ നേരിട്ടെതിര്‍ക്കാന്‍ ശ്രമിക്കുന്നവരല്ല പലരും.

അതുകൊണ്ടുതന്നെ അന്‍സിബ ഹസന്‍ വേറിട്ടുനില്‍ക്കുന്നു.

‘ദൃശ്യ’ത്തിലെപ്പോലെ തങ്ങളുടെ കമ്യൂണിറ്റിയില്‍ ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന ഒരാശയം ഉണ്ടാക്കാന്‍ പോകുന്ന അപകടം എന്താണെന്നു തിരിച്ചറിയാനും എതിര്‍ക്കാനും അവര്‍ കാണിച്ച ധൈര്യം ചെറുതല്ല. സാധാരണ ആളുകള്‍, പ്രത്യേകിച്ച് കലാകാരന്മാര്‍, ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോഴുള്ള വഴുക്കലും മെഴുക്കലുമല്ല, അസാധാരണമായ കൃത്യതയോടെയും തെളിച്ചത്തോടെയുമാണ് അവര്‍ സംസാരിക്കുന്നത് കണ്ടത്.

അത്ര നന്നായി സംസാരിക്കുന്ന രാഷ്ട്രീയക്കാര്‍ പോലും നമുക്കിടയില്‍ കുറവാണ് എന്ന് തോന്നി.
അതൊരു ചെറിയ കാര്യമല്ല.

അതിന്റെ പേരില്‍ അവര്‍ ഒറ്റപ്പെടാന്‍ പാടില്ല. അവര്‍ക്കുനേരെയുള്ള ഹെയ്റ്റ് കാമ്പെയിന്‍ എതിര്‍ക്കപ്പെടണം. അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകണം.

Content Highlight: KJ Jacob’s Facebook Post on Ansiba Hassan’s brave stand on Issues Related To Malayalam Actors organisation AMMA

   

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related