29
June, 2026

A News 365Times Venture

29
Monday
June, 2026

A News 365Times Venture

കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി പഠന ശിബിരം; വിശദീകരണം തേടി കെ.പി.സി.സി

Date:

കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി പഠന ശിബിരം; വിശദീകരണം തേടി കെ.പി.സി.സി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം നെയ്യാറിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി പഠന ശിബിരം സംഘടിപ്പിച്ചതില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെ.പി.സി.സി വിശദീകരണം തേടി. ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരമാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഹാളില്‍ സംഘടിപ്പിച്ചത്.

പഠന ശിബിരത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹാള്‍ വാടകയ്ക്ക് നല്‍കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ അടക്കമുള്ളവര്‍ പഠന ശിബിരത്തില്‍ പങ്കെടുത്തിരുന്നു.

രാഷ്ട്രീയ വ്യത്യാസം നോക്കാതെ വിവിധ സംഘടനകളുടെ പരിപാടികള്‍ക്ക് ഈ ഹാള്‍ വാടകയ്ക്ക് നല്‍കാറുണ്ടെന്നായിരുന്നു ഈ വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരുടെ പ്രതികരണം.

സംഭവത്തില്‍ വീഴ്ചയുണ്ടായോ എന്ന് കെ.പി.സി.സി പരിശോധിക്കും. ഇക്കാര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വിശദീകരണം നല്‍കണം. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ടുനില്‍ക്കണമെന്ന നിലപാട് കെ.പി.സി.സി സ്വീകരിച്ചതായി ചില മലയാളം മാധ്യമങ്ങള്‍ പറയുന്നു.

സംഭവത്തില്‍ കെ.പി.സി.സിയുടെ കര്‍ശന നടപടിയുണ്ടാവുമെന്നാണ് വിവരം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പിയുടെ ഒരു പരിപാടി സംഘടിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും നേതാക്കള്‍ പ്രതികരിച്ചു.

ശനി, ഞായര്‍ (ജൂണ്‍ 27, 28) ദിവസങ്ങളിലാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠനശിബിരം നടത്തിയത്. മന്ത്രി സണ്ണി ജോസഫാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. എന്നാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല എ.കെ. ശശിക്കാണ്.

Content Highlight: Event of BJP local Commmitee held in Congress’s Rajiv Gandhi Institute Neyyar, Thiruvananthapuram: KPCC seeks response

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related