1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

ഇസ്രഈലിനുള്ള യു.എസ് സൈനിക സഹായം നിര്‍ത്തലാക്കാന്‍ നീക്കം- ഭേദഗതിയെ പിന്തുണച്ച് ഡെമോക്രാറ്റിക് അംഗങ്ങള്‍

Date:



World News


ഇസ്രഈലിനുള്ള യു.എസ് സൈനിക സഹായം നിര്‍ത്തലാക്കാന്‍ നീക്കം: ഭേദഗതിയെ പിന്തുണച്ച് ഡെമോക്രാറ്റിക് അംഗങ്ങള്‍

വാഷിങ്ടണ്‍: ഇസ്രഈലിന് പ്രതിവര്‍ഷം നല്‍കിവരുന്ന 3.3 ശതകോടി ഡോളറിന്റെ സൈനിക സഹായം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള യു.എസ് പ്രതിനിധി സഭയിലെ ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധികളായ ഗ്രെഗ് കാസറും അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസും പ്രഖ്യാപിച്ചു.

റിപ്പബ്ലിക്കന്‍ പ്രതിനിധിയായ തോമസ് മാസി അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായാണ് ഇവര്‍ വോട്ട് ചെയ്യുക. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇരുപക്ഷത്തുനിന്നുമുള്ള ജനപ്രതിനിധികള്‍ കൈകോര്‍ക്കുന്ന അപൂര്‍വ നീക്കമാണിത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപ്രോപ്രിയേഷന്‍സ് ബില്ലില്‍ കൊണ്ടുവന്ന ഈ ഭേദഗതി പാസായാല്‍, ഇസ്രഈലിന് പ്രതിവര്‍ഷം ലഭിക്കുന്ന വലിയൊരു തുകയുടെ വിദേശ സൈനിക സഹായം ഇല്ലാതാകും.

2016-ല്‍ യു.എസും ഇസ്രഈലും തമ്മില്‍ ഒപ്പുവെച്ചതും 2028ല്‍ കാലാവധി തീരുന്നതുമായ പത്ത് വര്‍ഷത്തെ ധാരണാപത്രത്തിന്റെ ഭാഗമായാണ് പ്രതിവര്‍ഷം ഈ തുക സൈനിക ആവശ്യങ്ങള്‍ക്കായി നല്‍കിവരുന്നത്.

ഇസ്രഈലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ ‘അയണ്‍ ഡോം’ ഉള്‍പ്പെടെയുള്ള മിസൈല്‍ പ്രതിരോധ പദ്ധതികള്‍ക്കായി നല്‍കുന്ന 500 ദശലക്ഷം ഡോളറിനെ ഈ ഭേദഗതി ബാധിക്കില്ല.

സൈനിക സഹായത്തിന് പുറമെ, ഏകദേശം 50 ദശലക്ഷം ഡോളറിന്റെ നയതന്ത്ര ഫണ്ടിങ്ങിനെയും ഈ നീക്കം ബാധിച്ചേക്കാമെന്ന് കോണ്‍ഗ്രഷണല്‍ പ്രോഗ്രസീവ് കോക്കസ് ചെയര്‍മാന്‍ കൂടിയായ ഗ്രെഗ് കാസര്‍ സൂചിപ്പിച്ചു. എങ്കിലും സൈനിക സഹായം തടയുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗസയില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുവെന്നും, ഇറാനുമായുള്ള യുദ്ധത്തിലേക്ക് അമേരിക്കയെക്കൂടി വലിച്ചിഴയ്ക്കുകയാണെന്നും ഗ്രെഗ് കാസര്‍ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി.

‘ബെഞ്ചമിന്‍ നെതന്യാഹുവിന് വേണ്ടി കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ അമേരിക്കന്‍ നികുതിപ്പണം ഉപയോഗിക്കരുത്,’ ഗ്രെഗ് കാസര്‍ എക്‌സില്‍ കുറിച്ചു.

ഫിസ്‌ക്കല്‍ ഇയര്‍ 2027 ബില്ലിലെ ഈ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഇസ്രഈലിന് നല്‍കുന്ന സൈനിക സഹായത്തെച്ചൊല്ലിയും നികുതിപ്പണം അന്താരാഷ്ട്ര പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനെച്ചൊല്ലിയും യു.എസ് കോണ്‍ഗ്രസില്‍ ഭിന്നതയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദവും കടുക്കുന്നതിനിടയിലാണ് ഡെമോക്രാറ്റിക് അംഗങ്ങളുടെ ഈ പുതിയ നീക്കം.

 

Content Highlight: Democratic members support amendment to cut off US military aid to Israel

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ. സുധാകരന്റെ തൂഫാന്‍ യോഗത്തില്‍ പങ്കെടുത്തയാള്‍ ബാറില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയതിന് പൊലീസ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഓപ്പറേഷന്‍ തൂഫാനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍...