2
July, 2026

A News 365Times Venture

2
Thursday
July, 2026

A News 365Times Venture

ഇറാന്റെ ആണവായുധ കഥകള്‍ കെട്ടിച്ചമച്ചത്, നെതന്യാഹു ജനങ്ങളെ ഭയപ്പെടുത്തുന്നു; ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍

Date:



World News


ഇറാന്റെ ആണവായുധ കഥകള്‍ കെട്ടിച്ചമച്ചത്, നെതന്യാഹു ജനങ്ങളെ ഭയപ്പെടുത്തുന്നു; ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍

ടെല്‍ അവീവ്: ഇറാന്റെ ആണവായുധ ശേഷിയെക്കുറിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന അവകാശവാദങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളില്‍ ഭീതി പടര്‍ത്താനാണ് പ്രധാനമന്ത്രി യാഥാര്‍ത്ഥ്യം വളച്ചൊടിക്കുന്നതെന്ന് ഇസ്രഈല്‍ മുന്‍ സൈനിക മേധാവിയും പ്രതിപക്ഷ നേതാവുമായ ഗാഡി ഐസന്‍കോട്ട് കുറ്റപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രഈലിലെ ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഈ വിവാദ പ്രസ്താവന നടത്തിയത്. ഇറാന്റെ പക്കല്‍ അന്ന് നിലവിലുണ്ടായിരുന്ന ആറ്റം ബോംബുകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ താന്‍ രണ്ടുതവണ അവിടെ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം.

എന്നാല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് നെതന്യാഹു ഇങ്ങനെയൊരു കഥ ഇറക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നെതന്യാഹുവിന്റെ പ്രസ്താവന അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു. ഇറാന്റെ പക്കല്‍ ഒരു ആണവ ബോംബ് പോലുമില്ലെന്നും ഇസ്രഈല്‍ ജനതയെ ഭയപ്പെടുത്താന്‍ പ്രധാനമന്ത്രി നുണ പറയുകയാണെന്നാണ് ഐസന്‍കോട്ടിന്റെ ആരോപണം.

2015 മുതല്‍ 2019 വരെ ഇസ്രഈല്‍ സൈനിക മേധാവിയായിരുന്ന ഐസന്‍കോട്ട്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

നെതന്യാഹു ചരിത്രം തിരുത്താന്‍ ശ്രമിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ വാദങ്ങള്‍ പൂര്‍ണമായും അസത്യമാണ്.

താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്ത് ഇറാന്റെ ആണവ പദ്ധതിയോടുള്ള പ്രതികരണമായി നെതന്യാഹുവിന്റെ പക്കല്‍ യാതൊരുവിധ പ്ലാനുകളും ഉണ്ടായിരുന്നില്ലെന്നും ബെനറ്റ് വെളിപ്പെടുത്തി.

നെതന്യാഹുവിന്റെ ഭരണത്തിന്‍ കീഴില്‍ ഇസ്രഈലിന്റെ വിദേശബന്ധങ്ങള്‍ വലിയ തകര്‍ച്ചയാണ് നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് ആരോപിച്ചു. സര്‍ക്കാരിന്റെ അഹങ്കാരവും അന്താരാഷ്ട്ര യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നതിലുള്ള പരാജയവുമാണ് ഇതിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പക്കല്‍ നിലവില്‍ ആണവായുധങ്ങള്‍ ഉണ്ടെന്ന് ഇതുവരെ ഒരു അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ ആണവ പദ്ധതികള്‍ പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

അതേസമയം, മിഡില്‍ ഈസ്റ്റില്‍ ആണവായുധങ്ങളുള്ള ഏക രാജ്യം ഇസ്രഈല്‍ ആണെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കിലും ഇസ്രഈല്‍ ഇത് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

 

Content Highlight: Netanyahu is making up stories about Iran’s nuclear weapons, fearing the public; Opposition leaders question

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related