3
July, 2026

A News 365Times Venture

3
Friday
July, 2026

A News 365Times Venture

ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം; പൊലീസ് അറിയാതെ ഒരു യോഗവും വേണ്ട- കെ. സുധാകരന്‍ പങ്കെടുത്ത യോഗത്തിനെതിരെ ചെന്നിത്തല

Date:

ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം; പൊലീസ് അറിയാതെ ഒരു യോഗവും വേണ്ട: കെ. സുധാകരന്‍ പങ്കെടുത്ത യോഗത്തിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഒാ പ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് എറണാകുളത്ത് നടന്ന യോഗത്തിനെതിരെ വിമര്‍ശനവുമയി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം ചേരുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

പൊലീസ് അറിയാതെ ആര്‍ക്കും ഒരും യോഗവും ചേരാന്‍ കഴിയില്ലെന്നും എല്ലാ കാര്യങ്ങളും സിസ്റ്റമാറ്റിക്കായാണ് കൊണ്ടുപോവുന്നതെന്നും എറണാകുളത്തെ യോഗം തങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ പൊലീസ് അറിയാതെ ആരും ഒരു യോഗവും ചേരേണ്ട്. ഗുണ്ടകളെ കൂട്ടിയാണോ യോഗം ചേരുന്നത്. കെ. സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാവാം. അദ്ദേഹത്തെ പോലൊരാള്‍ ഇങ്ങനെയൊരു യോഗത്തിന് പോവുമെന്ന് കരുതുന്നില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടുവെന്നും ആഭ്യന്തര വകുപ്പാണ് പദ്ധതി കൊണ്ടുവന്നതെങ്കിലും ജനം അതേറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ലോബിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്നും അത് സ്വകാര്യ യോഗമാണെന്നുമായിരുന്നു വിഷയത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിന്റെ പ്രതികരണം.

ഞായറാഴ്ചയായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ നേതൃത്വത്തില്‍ എറണാകുളത്ത് വെച്ച് ഓപ്പറേഷന്‍ തൂഫാന്‍ വാരിയേഴ്‌സിനെ കണ്ടെത്താന്‍ എന്ന പേരില്‍ യോഗം നടന്നത് എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യോഗത്തില്‍ പങ്കെടുത്തവര്‍ ഗുണ്ടകളും ക്രിമിനല്‍ കേസ് പ്രതികളുമാണെന്ന് വിമര്‍ശനമുയരുകയായിരുന്നു.

Content Highlight: Is the ‘Toofan’ meeting a gathering of goons? No meeting should be held without police knowledge: Chennithala criticizes the meeting attended by K. Sudhakaran.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഞങ്ങളിത് പരിശോധിക്കും, അതിഥി തൊഴിലാളികളിലൂടെ കേരളത്തിന്റെ പണം പുറത്തേക്കൊഴുകുന്നു; സഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് പ്രവാസികള്‍ പണമയക്കുന്ന റെമിറ്റന്‍സ് എക്കോണമിയെക്കുറിച്ച് അഭിമാനിക്കാറുണ്ടെങ്കിലും, സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ...