4
July, 2026

A News 365Times Venture

4
Saturday
July, 2026

A News 365Times Venture

ഹോര്‍മുസില്‍ വേണ്ടത് ഉചിതമായ പരിഹാരം; യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി ചൈന

Date:



World News


ഹോര്‍മുസില്‍ വേണ്ടത് ‘ഉചിതമായ പരിഹാരം’; യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി ചൈന

 

ബെയ്ജിങ്: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ‘ഉചിതമായ പരിഹാരം’ വേണമെന്ന് ചൈന. മേഖലയില്‍ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം എത്രയും വേഗം പുനസ്ഥാപിക്കുന്നത് എല്ലാ കക്ഷികളുടെയും താത്പര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ ബെയ്ജിങ്ങില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഗോള സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് അനിവാര്യമാണെന്ന് ചൈന ചൂണ്ടിക്കാട്ടി.

മേഖലയില്‍ യു.എസും ഇറാനും തമ്മില്‍ നിലനിന്നിരുന്ന കടുത്ത സൈനിക പിരിമുറുക്കങ്ങള്‍ക്കും സമുദ്ര ഉപരോധങ്ങള്‍ക്കും ശേഷമാണ് നയതന്ത്ര പരിഹാരത്തിനായുള്ള ചൈനയുടെ ഈ പരസ്യമായ ആവശ്യം.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഖത്തറിലെ ദോഹയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഈ ആഴ്ച പരോക്ഷ ചര്‍ച്ചകള്‍ നടന്നിരുന്നു. പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ഈ ചര്‍ച്ചകള്‍.

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനായി ജൂണ്‍ 17ന് അമേരിക്കന്‍, ഇറാനിയന്‍ പ്രസിഡന്റുമാര്‍ ഒപ്പിട്ട ഇസ്‌ലമാബാദ് ധാരണാപത്രത്തിന്റെ ഭാഗമായാണ് നിലവില്‍ ദോഹ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഈ സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ 60 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

മുന്‍പ് നടന്ന യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു. ഇതിന് മറുപടിയായി ഏപ്രില്‍ 13ന് അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇസ്‌ലമാബാദ് കരാര്‍ ഒപ്പിട്ടതിനു ശേഷം അമേരിക്ക ഈ തുറമുഖ ഉപരോധം നീക്കുകയും ഇറാന്‍ തങ്ങളുടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു.

എങ്കിലും, കപ്പലുകള്‍ തങ്ങള്‍ നിശ്ചയിച്ച പ്രത്യേക പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് ഇറാന്‍ ഇപ്പോഴും നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇറാന്റെ ഈ ഗതാഗത നിയന്ത്രണങ്ങള്‍ തന്നെയാണ് നിലവിലുള്ള ചര്‍ച്ചകളിലെ പ്രധാന വിഷയം.

അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ ആശങ്കകള്‍ക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും അടുത്ത ആശയവിനിമയം നടത്താന്‍ തയ്യാറാണെന്നും ചൈന അറിയിച്ചു.

ആഗോള എണ്ണ വിതരണത്തിന് അതീവ നിര്‍ണായകമായ ഈ പാതയില്‍ സ്ഥിരമായ ഒരു സമുദ്ര കരാറിലെത്തുന്നതിനായുള്ള അടുത്ത ഘട്ട ഉന്നതതല ചര്‍ച്ചകള്‍ ജൂലൈ മൂന്നാം വാരം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content Highlight: ‘Appropriate solution’ needed in Hormuz; China clarifies stance amidst US-Iran talks.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related