12
July, 2026

A News 365Times Venture

12
Sunday
July, 2026

A News 365Times Venture

എസ്. ജാനകി അന്തരിച്ചു | DoolNews

Date:

എസ്. ജാനകി അന്തരിച്ചു

മൈസൂരു:  വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരുവിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു.

കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് ജാനകിയമ്മയുടെ വേർപാടിനെ കുറിച്ച് അറിയിച്ചത്.

കുടുംബം വലിയ വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തിൽ സ്വകാര്യത ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7.30 ഓടെ മരിച്ചു.

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ പകരം വെക്കാനില്ലാത്ത ശബ്ദമായിരുന്ന അവരുടെ വിയോഗം ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുവര്‍ണ്ണ യുഗത്തിന്റെ കൂടി അവസാനമാണ്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാല് തവണ സ്വന്തമാക്കിയ എസ്. ജാനകിയെ തേടി കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി അര ലക്ഷത്തോളം അനശ്വര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

 

Content Highlight: S Janaki has passed away

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related