20
July, 2026

A News 365Times Venture

20
Monday
July, 2026

A News 365Times Venture

വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാവില്ല; ഗീതാഞ്ജലിയുടെ ഹരജിയില്‍ ഇടക്കാല ഉത്തരവിന് വിസമ്മതിച്ച് ഹൈക്കോടതി

Date:



India


വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാവില്ല; ഗീതാഞ്ജലിയുടെ ഹരജിയില്‍ ഇടക്കാല ഉത്തരവിന് വിസമ്മതിച്ച് ഹൈക്കോടതി

ന്യൂദല്‍ഹി: സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ പങ്കാളി ഗീതാഞ്ജലി ആങ്‌മോയുടെ ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി. സഫ്ദര്‍ജംഗ് ആശുപത്രി അധികൃതര്‍ വാങ്ചുക്കിന്റെ മെഡിക്കല്‍ റെക്കോഡ് തനിക്ക് നല്‍കാന്‍ വിസമ്മതിച്ചുവെന്നും അവിടെ സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി മാറ്റണമെന്നാവശ്യപ്പെട്ട് ആങ്‌മോ ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ അശുപത്രിയായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് വാങ്ചുക്കിനെ മാറ്റണമെന്നാണ് ഹരജിയിലെ ആവശ്യം. എന്നാല്‍ ഹരജി അടിയന്തരമായി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു.

വാങ്ചുക്കിനെ സമരവേദിയില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഗീതാഞ്ജലി ആങ്‌മോയുടെ ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയ നടപടിയാണെന്ന് കണ്ടത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ ബഞ്ച് നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രി അധികൃതര്‍ വാങ്ചുക്കിന് പഞ്ചസാരയില്ലാത്ത ഒ.ആര്‍.എസും പൊട്ടാസ്യം ക്ലോറൈഡ് ഗുളികകളും മാത്രമാണ് നല്‍കിയതെന്നും അത് വാങ്ചുകിന്റെ സമ്മതത്തോടെയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാല്‍ വാങ്ചുകിന്റെ ശരീരത്തിന് മേലുള്ള സ്വയംഭരണാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്നലെ (ജൂലൈ 18, ശനി) രാവിലെയായിരുന്നു ജന്ദര്‍ മന്തറിലെ സമര വേദിയില്‍ നിന്ന് സിവില്‍ വേഷത്തിലെത്തിയ ദല്‍ഹി പൊലീസ് സംഘം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ സഫ്ദജര്‍ ജംഗ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബെഡ്ഷീറ്റുകള്‍ കൊണ്ട് സമരവേദി മറച്ചായിരുന്നു പൊലീസ് സംഘം വാങ്ചുക്കിനെ സ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് മാറ്റിയത്. ഇതിനാല്‍ സംഭവ സമയത്ത് പൊലീസ് വാങ്ചുക്കിനെ എന്താണ് ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല.

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നും മെദാന്ത ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഗീതാഞ്ജലി ആങ്‌മോ തന്റെ ഹരജിയില്‍ ആവശ്യപ്പെട്ടത്. വാങ്ചുക്കിനെ ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ‘നിയമവിരുദ്ധമായി തടങ്കലില്‍’ വെച്ചിരിക്കുകയാണെന്നും തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

വാങ്ചുകിന്റെ ആരോഗ്യ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നും സഫ്ദര്‍ജംഗ് ആശുപത്രിയിലെ ചികിത്സയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും ഹരജി നല്‍കിയതിനെക്കുറിച്ച് സംസാരിക്കവെ ഗീതാഞ്ജലി പറഞ്ഞിരുന്നു.

വാങ്ചുക്കിന്റെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും പബ്ലിക് ഹെല്‍ത്ത് ബുള്ളറ്റിനില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചതായും അവര്‍ വ്യക്തമാക്കി.

‘ഇത് മെഡിക്കല്‍ പരിചരണമല്ല, നിയമവിരുദ്ധമായ തടങ്കലാണ്… അതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് അദ്ദേഹത്തെ മാറ്റാനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മെഡിക്കല്‍ പരിചരണം എവിടെയാണ് ലഭിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ഒരു കുടുംബത്തിനും ഭരണകൂടത്തിനോട് പോരാടേണ്ടി വരരുത്’ എന്നും ഗീതാഞ്ജലി പറഞ്ഞിരുന്നു.

Content Highlight: No private hospital transfer for Sonam Wangchuk as court upholds forcible removal

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കളിക്കളത്തില്‍ കയ്യാങ്കളിയുമായി അര്‍ജന്റീന- ട്രംപിന് കൂവല്‍

കളിക്കളത്തില്‍ കയ്യാങ്കളിയുമായി അര്‍ജന്റീന:...