27
July, 2026

A News 365Times Venture

27
Monday
July, 2026

A News 365Times Venture

ഇറാനെതിരായ യു.എസ് സംഘര്‍ഷങ്ങളില്‍ ഭൂരിഭാഗം അമേരിക്കക്കാരും ആശങ്കയിലും അനിശ്ചിതത്വത്തിലുമെന്ന് സര്‍വേ ഫലം

Date:

ഇറാനെതിരായ യു.എസ് സംഘര്‍ഷങ്ങളില്‍ ഭൂരിഭാഗം അമേരിക്കക്കാരും ആശങ്കയിലും അനിശ്ചിതത്വത്തിലുമെന്ന് സര്‍വേ ഫലം

വാഷിങ്ടണ്‍: ഇറാനെതിരായ യു.എസിന്റെ ആക്രമണങ്ങളില്‍ ഭൂരിഭാഗം അമേരിക്കക്കാരും നിരാശരാണെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഭൂരിഭാഗം അമേരിക്കക്കാരും ആശങ്കയിലാണെന്നും അനിശ്ചിതത്വത്തിലുമാണെന്നും പുതിയ സര്‍വേഫലം പറയുന്നു.

സി.ബി.എസ് ന്യൂസ്/ യുഗോവ് നടത്തിയ പുതിയ സര്‍വേയാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജൂലൈ 22-24 തീയതികളില്‍ യു.എസിലെ 2,193 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും യുദ്ധത്തെ തുടര്‍ന്ന് തങ്ങള്‍ അനിശ്ചിതത്വത്തിലാണെന്നും 57 ശതമാനം പേര്‍ നിരാശരാണെന്നും പ്രതികരിച്ചു. 19 ശതമാനം പേര്‍ മാത്രമാണ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്.

ഇറാനെതിരായി നടത്തിയ സൈനിക നീക്കങ്ങളും യുദ്ധ ചെലവുകളും ന്യായീകരിക്കാന്‍ തക്ക ഫലങ്ങളൊന്നും അമേരിക്കയ്ക്ക് നേടാന്‍ സാധിച്ചിട്ടില്ലെന്നാണ് 76 ശതമാനും പേരും കരുതുന്നത്. യുദ്ധം അമേരിക്കയ്ക്ക് വരുത്തിയത് കനത്ത സാമ്പത്തിക നഷ്ടമാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

കൂടാതെ യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്നും മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട് നില്‍ക്കുമെന്നുമാണ് ഭൂരിഭാഗം അമേരിക്കക്കാരും ഭയപ്പെടുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസങ്ങളും ഇന്ധനവിലയില്‍ ഉണ്ടായ വന്‍ വര്‍ധനവും സാമ്പത്തിക പണപ്പെരുപ്പത്തിന് കാരണമായെന്നും, ഇത് സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചുവെന്നും 80 ശതമാനത്തിലധികം ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.

താത്ക്കാലികമായി വെടിനിര്‍ത്തലുകളും ചര്‍ച്ചകളും നടക്കുന്നുണ്ടെങ്കിലും വാഷിങ്ടണും ടെഹ്റാനും തമ്മില്‍ ശാശ്വതമായ സമാധാനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. കൂടുതലും യുവാക്കളാണ് യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സര്‍വേ ഫലം പറയുന്നു.

യു.എസ് പ്രസിഡന്റിന്റെ യുദ്ധനയങ്ങള്‍ക്കെതിരെ സ്വന്തം രാജ്യത്തിനകത്തുനിന്നുതന്നെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. യുദ്ധത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത നല്‍കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ജനങ്ങള്‍ ആരോപിക്കുന്നു.

Content Highlight: Survey results indicate that the majority of Americans are concerned and uncertain about the U.S. conflict with Iran.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related