29
July, 2026

A News 365Times Venture

29
Wednesday
July, 2026

A News 365Times Venture

ഐഷെ ഘോഷിനെതിരായ നീക്കം ഭീരുത്വം; വീണ്ടും പ്രതിഷേധത്തിലേക്ക് പോകുമെന്ന് സി.ജെ.പി

Date:



India


ഐഷെ ഘോഷിനെതിരായ നീക്കം ഭീരുത്വം; വീണ്ടും പ്രതിഷേധത്തിലേക്ക് പോകുമെന്ന് സി.ജെ.പി

ന്യൂദല്‍ഹി: എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ അപലപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി. ഐഷെ ഘോഷിനെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമം ഭീരുത്വവും അപലപനീയവുമാണെന്ന് സി.ജെ.പി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാന്‍ രാജ്യത്തെ പൊലീസ് നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും സി.ജെ.പി കുറിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള് ഉപദ്രവങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധത്തിലേക്ക് പോകുമെന്നും സി.ജെ.പി വ്യക്തമാക്കി.

‘പാറ്റകള്‍ മരിക്കില്ല, ഈ ഉപദ്രവം അവസാനിപ്പിച്ചില്ലെങ്കില്‍ സമാധാനപരമായ പ്രതിഷേധത്തിലേക്ക് പോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. നമ്മള്‍ ഇപ്പോഴും ഒരു ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. നിങ്ങള്‍ക്ക് അത് ഞങ്ങളില്‍ നിന്ന് എടുത്തു കളയാനാവില്ല,’ സി.ജെ.പി വ്യക്തമാക്കി.

പൊലീസിന്റെ ഉപദ്രവം തുടരുകയാണെങ്കില്‍ പ്രതിഷേധത്തിലേക്ക് പോകുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പറഞ്ഞിരുന്നു.

‘പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പീഡനം തുടരുകയാണെങ്കില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി വീണ്ടും സമാധാനപരമായതും വന്‍ ജനപങ്കാളിത്തമുള്ളതുമായ പ്രതിഷേധം ആരംഭിക്കും. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്നതും വേട്ടയാടുന്നതും സര്‍ക്കാര്‍ അവസാനിപ്പിക്കണം,’ ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഇന്ന് വൈകിട്ടോടെയാണ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനായി ദല്‍ഹി പൊലീസ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തിയത്. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് തിരിച്ചുപോവുകയായിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്നു ഐഷി ഘോഷ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് പൊലീസ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഐഷെ ഘോഷിനെതിരായ അറസ്റ്റ് നീക്കം.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ഈ മാസം 25നാണ് അവസാനിപ്പിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പുറമെ സി.ജെ.പി ഉന്നയിച്ച മറ്റ് രണ്ട് ആവശ്യങ്ങളില്‍ കൂടി കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്.

പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും ഭാവിയില്‍ അവര്‍ക്കെതിരെ കേസെടുക്കില്ലെന്നുമായിരുന്നു ഉറപ്പുകളില്‍ ഒന്ന്. എന്നാല്‍ ഇപ്പോഴും പല സംസ്ഥാനങ്ങളിലും പൊലീസ് കേസുകള്‍ പിന്‍വലിച്ചില്ലെന്നും പുതിയ കേസുകള്‍ ചുമത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് നടപടി തുടര്‍ന്നാല്‍ വീണ്ടും പ്രതിഷേധത്തിലേക്ക് പോകുമെന്ന് സി.ജെ.പി ഇന്നലെ (തിങ്കള്‍) മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തങ്ങളുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഈ ശിക്ഷാ നടപടികളെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാര്‍ക്കെതിരായ പ്രതികാര നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് വീണ്ടും പ്രതിഷേധം ആരംഭിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സി.ജെ.പി വ്യക്തമാക്കി.

Content Highlight: CJP Will start protest if Police Continue targeting Students- Condemns move to arrest Aishe Ghosh




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കങ്കണയെ കാര്യമായെടുക്കുന്നില്ല; പിന്നെ ഞങ്ങള്‍ എന്തിന് ശ്രദ്ധിക്കണം: സി.ജെ.പി

ന്യൂദല്‍ഹി: നീറ്റ് വിഷയത്തില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ...