1
August, 2026

A News 365Times Venture

1
Saturday
August, 2026

A News 365Times Venture

ഓപ്പറേഷന്‍ തൂഫാന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു; യു.ഡി.എഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിനന്ദനം

Date:

ഓപ്പറേഷന്‍ തൂഫാന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു; യു.ഡി.എഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിനന്ദനം

 

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യം സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചതായി യു.ഡി.എഫ് യോഗത്തില്‍ വിലയിരുത്തല്‍.

സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുള്ള നടപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ ഇതുവരെ 8,215 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 8,835 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്ത 58 കേസുകളിലായി 62 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ ലഹരിമരുന്ന് ശേഖരമാണ് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്. ഇതുവരെയായി 6,675 ഗ്രാം എം.ഡി.എം.എ, 754 കിലോഗ്രാം കഞ്ചാവ്, 295.057 ഗ്രാം ഹെറോയിന്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം മാത്രം നടത്തിയ റെയ്ഡുകളില്‍ 17.490 ഗ്രാം എം.ഡി.എം.എയും 10.335 കിലോ കഞ്ചാവും 218 ഗ്രാം ഹെറോയിനും കണ്ടെടുത്തു.

എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സ്‌മോള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് പത്ത് കേസുകളും മീഡിയം ക്വാണ്ടിറ്റിക്ക് നാല് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിക്ക് ഒരു കേസും ഉള്‍പ്പെടുന്നു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിയമനടപടികള്‍ക്കൊപ്പം തന്നെ വിപുലമായ ബോധവത്കരണ പരിപാടികളും പൊലീസ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇതുവരെ ആകെ 8,203 ബോധവത്കരണ ക്ലാസുകളും 472 കൗണ്‍സിലിങ്ങുകളും നടത്തിക്കഴിഞ്ഞു.

കൂടാതെ സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 6,050 പരിപാടികള്‍ സംഘടിപ്പിച്ച പൊലീസ് കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 65 ബോധവല്‍ക്കരണ ക്ലാസുകളാണ് നടത്തിയത്.

ലഹരി വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൊലീസിനെ നേരിട്ട് അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി 9497979794, 9497927797 എന്നീ ഫോണ്‍ നമ്പറുകളിലോ 9995966666 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ പേരും മറ്റ് വിശദാംശങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പുനല്‍കുന്നു.

 

 

Content Highlight: ‘Operation Toofan’ boosted the government’s image; Ramesh Chennithala receives praise at the UDF meeting.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related