16
August, 2026

A News 365Times Venture

16
Sunday
August, 2026

A News 365Times Venture

ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെയും ഹേമന്ത് സോറന്റെയും കോലം കത്തിക്കും; സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍

Date:



India


ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെയും ഹേമന്ത് സോറന്റെയും കോലം കത്തിക്കും; സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിക്കെതിരെയും ഹേമന്ത് സോറനെതിരെയും സമരം കടുപ്പിക്കാന്‍ പ്രതിഷേധക്കാര്‍. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോലങ്ങള്‍ കത്തിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.

ഈ മാസം 20 ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതി വളയുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണം, തങ്ങളുടെ പരാതികളില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ജെ.എം.എംന് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡ് മന്ത്രി സഭയില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധിക്ക് ശക്തമായി ഇടപെടാന്‍ കഴിയുമായിരുന്നിട്ടും ദല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ട് രാഹുല്‍ ഇടപെടുന്നില്ലായെന്ന ചോദ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.

വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കണ്ടഭാവം നടിക്കുന്നില്ലെന്നും ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ജാര്‍ഖണ്ഡിലെ 24 ജില്ലകളിലും രാഹുല്‍ ഗാന്ധിയുടെയും ഹേമന്ത് സോറന്റെയും കോലം കത്തിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട്. ഇതിനൊപ്പം തന്നെ ഹേമന്ത് സോറന്റെ വസതിക്ക് മുമ്പില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം 22 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജാര്‍ഖണ്ഡ് സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന രണ്ട് ഘട്ട ചര്‍ച്ചകളും പരാജയപ്പെട്ടു. പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ അന്തിമ തീരുമാനമാകാതെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

ഏപ്രില്‍ 19 ന് നടന്ന 14-ആമത് ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ കംബൈന്‍ഡ് പ്രിലിമിനറി ടെസ്റ്റ് റദ്ദാക്കണമെന്നാവശ്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍. മത്സര പരീക്ഷകളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന സി.ജെ.പി പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജൂലൈ 25ന് ജാര്‍ഖണ്ഡില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

ആല്‍ബര്‍ട്ട് എക്ക ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം ജെ.പി.എസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ്.

Content Highlights: Jharkhand student protest: Effigies of Rahul Gandhi and Hemant Soren to be burned; students set to intensify agitation




അഞ്ജു ചന്ദ്രന്‍




ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related