17
August, 2026

A News 365Times Venture

17
Monday
August, 2026

A News 365Times Venture

ചൈന എന്നും ക്യൂബയ്‌ക്കൊപ്പം; അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടെ 15,000 ടണ്‍ അരി കൂടി ഹവാനയിലെത്തിച്ചു

Date:

‘ചൈന എന്നും ക്യൂബയ്‌ക്കൊപ്പം’; അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടെ 15,000 ടണ്‍ അരി കൂടി ഹവാനയിലെത്തിച്ചു

 

ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്യൂബയ്ക്ക് സഹായവുമായി ചൈനയുടെ മൂന്നാം ഘട്ട അരി വിഹിതം ഹവാനയിലെത്തി. ചൈന വാഗ്ദാനം ചെയ്ത ആകെ 60,000 ടണ്‍ അരിയുടെ ഭാഗമായുള്ള 15,000 ടണ്‍ അരിയാണ് ഇപ്പോള്‍ കൈമാറിയത്.

ഇതോടെ ഇതുവരെ ആകെ 45,000 ടണ്‍ അരി ക്യൂബയില്‍ എത്തിക്കഴിഞ്ഞു. അവസാന ഗഡുവായ 15,000 ടണ്‍ അരി വരും സെപ്റ്റംബറില്‍ ക്യൂബയിലെത്തും

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണിതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ചൈന എന്നും ക്യൂബയ്‌ക്കൊപ്പം ഉണ്ടാകും’ എന്ന സന്ദേശമാണ് ഈ സഹായത്തിലൂടെ നല്‍കുന്നതെന്ന് ക്യൂബയിലെ ചൈനീസ് അംബാസഡര്‍ ഹുവ ക്‌സിന്‍ പറഞ്ഞു.

യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കെതിരെ പോരാടുന്ന ക്യൂബന്‍ ജനതയ്ക്ക് ചൈനയുടെ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15 ശതമാനത്തോളം സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്യൂബയില്‍ ആഹാരം, മരുന്ന്, ഇന്ധനം എന്നിവയ്ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയുടെ അടിയന്തര സഹായം എത്തുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ ഭാഗമാണിത്. അരിക്ക് പുറമെ 80 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും, ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്കായി 5,000 സൗരോര്‍ജ്ജ പാനലുകളും ചൈന നല്‍കിയിട്ടുണ്ട്.

ഹവാന തുറമുഖത്ത് നടന്ന കൈമാറ്റ ചടങ്ങില്‍ ക്യൂബന്‍ ഉപപ്രധാനമന്ത്രി ഓസ്‌കാര്‍ പെരസ് ഒലീവയും പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

 

Content Highlight: China’s third shipment of rice aid has arrived in Havana to assist Cuba, which is grappling with an economic crisis.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related