2
September, 2026

A News 365Times Venture

2
Wednesday
September, 2026

A News 365Times Venture

ദല്‍ഹിയില്‍ 47.5 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി; ന്യൂനപക്ഷ-എസ്.സി മണ്ഡലങ്ങളില്‍ 45 ശതമാനം ആളുകള്‍ വരെ പുറത്ത്

Date:

ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ പേരുകള്‍ ഒഴിവാക്കിയതായി പരാതി.

70 നിയമസഭ മണ്ഡലങ്ങളിലായി ആകെ 1.45 കോടി വോട്ടര്‍മാരില്‍ നിന്ന് 47.5 ലക്ഷം പേരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത് ആകെ വോട്ടര്‍മാരുടെ ഏകദേശം 33 ശതമാനമാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ളതും പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തതുമായ മണ്ഡലങ്ങളിലാണ് ഒഴിവാക്കല്‍ നിരക്ക് കൂടുതലെന്ന് റിപ്പോര്‍ട്ട്.

ന്യൂനപക്ഷ വിഭാഗത്തിന് കാര്യമായ സ്വാധീനമുള്ള ഓഖ്ല മണ്ഡലത്തില്‍ 45 ശതമാനം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടേല്‍ നഗര്‍ എസ്.സി സംവരണ മണ്ഡലത്തില്‍ 42 ശതമാനമാണ് ഒഴിവാക്കല്‍. ചാന്ദ്നി ചൗക്കില്‍ 38 ശതമാനവും ബല്ലിമാരനില്‍ 32 ശതമാനവും മുസ്തഫാബാദില്‍ 28 ശതമാനവും ബാബര്‍പൂരില്‍ 26 ശതമാനവും പേരുകള്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായി.

എസ്.സി സംവരണ മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ ഉയര്‍ന്ന ഒഴിവാക്കലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കരോള്‍ബാഗില്‍ 40 ശതമാനവും അംബേദ്കര്‍ നഗറില്‍ 39, ദേവ്‌ലി, കൊണ്ട്‌ലി മണ്ഡലങ്ങളില്‍ 37 ശതമാനം വീതവും ത്രിലോക്പുരിയില്‍ 33, സീമാപുരി, സുല്‍ത്താന്‍പൂര്‍ മജ്‌റ എന്നിവിടങ്ങളില്‍ 31 ശതമാനം വീതവും വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി.

ഒഴിവാക്കിയ 47.56 ലക്ഷം പേരില്‍ 43.32 ലക്ഷം പേര്‍ സ്ഥിരമായി മാറിപ്പോയവരോ സ്ഥലത്ത് കണ്ടെത്താനാകാത്തവരോ ആണെന്നാണ് ദല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്.

2.82 ലക്ഷം പേര്‍ മരിച്ചവരും 1.41 ലക്ഷം പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തവരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരട് പട്ടികയില്‍ പേര് നഷ്ടപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ അവകാശവാദവും അപേക്ഷയും സമര്‍പ്പിച്ച് പേര് തിരിച്ചുചേര്‍ക്കാന്‍ അവസരമുണ്ട്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ നാലിന് പ്രസിദ്ധീകരിക്കും.

Content Highlights: 4.75 million voters removed in Delhi; up to 45 percent of people excluded in minority and SC constituencies.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related