8
September, 2026

A News 365Times Venture

8
Tuesday
September, 2026

A News 365Times Venture

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ കടുത്ത ഉപരോധത്തിനൊരുങ്ങി ബ്രിട്ടന്‍

Date:

ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായി വ്യാപാരം നിരോധിക്കുന്നതിനുള്ള നടപടിയുമായി ബ്രിട്ടന്‍. കുടിയേറ്റ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായുള്ള വ്യാപാരം നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് വിദേശ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടിയേറ്റ സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം തടയുന്ന കടുത്ത നടപടികള്‍ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ മേഖലകള്‍ അന്താരാഷ്ട്ര നിയമവിരുദ്ധമാണെന്ന നിലപാടാണ് ബ്രിട്ടീഷ് സര്‍ക്കാരിനുള്ളത്. ഇത്തരം മേഖലകളുടെ വ്യാപനം ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനുള്ള സാധ്യതയെ ദുര്‍ബലപ്പെടുത്തുന്നതായും ദ്വിരാഷ്ട്ര പരിഹാരത്തിന് വലിയ തടസമാണെന്നും ബ്രിട്ടന്റെ പ്രതിനിധികള്‍ മുമ്പ് പറഞ്ഞിരുന്നു.

വെസ്റ്റ് ബാങ്കിലെ ഇ-1 കുടിയേറ്റ പദ്ധതി മേഖലയുടെ തുടര്‍ച്ചയെ തകര്‍ക്കുമെന്ന് ബ്രിട്ടന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് ഇസ്രഈല്‍ നയത്തില്‍ ‘സമഗ്രമായ പുനഃക്രമീകരണം’ ആവശ്യമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. കുടിയേറ്റ മേഖലകളുടെ നിര്‍മ്മാണത്തിനും ധനസഹായത്തിനും പിന്തുണ നല്‍കുന്ന ബ്രിട്ടീഷ് കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിലവില്‍ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പൂര്‍ണമായ നിയമനിരോധനം നിലവിലില്ല.

ബ്രിട്ടന്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് നേരത്തെ ഇസ്രഈല്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക ആല്‍ബനീസ് സ്വാഗതം ചെയ്തു.  ഇസ്രഈല്‍ കുടിയേറ്റ വ്യാപാര നിരോധനം ആദ്യപടിയാണെങ്കിലും ആയുധ ലൈസന്‍സുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കും നടപടികള്‍ വ്യാപിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlights: Britain prepares to impose severe sanctions against Israeli settlements in the West Bank.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related