8
September, 2026

A News 365Times Venture

8
Tuesday
September, 2026

A News 365Times Venture

കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തയാളെ അഡീഷണല്‍ പി.എ ആക്കാന്‍ നീക്കം; നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി രമ്യ ഹരിദാസ്

Date:

തിരുവനന്തപുരം: പാളയം പ്രദീപനെ സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് നടപടിയെ മറികടന്ന് ഇയാളെ തന്റെ അഡീഷണല്‍ പി.എ ആയി നിയമിക്കണമെന്ന ആവശ്യവുമായി ചിറയന്‍കീഴ് എം.എല്‍.എ രമ്യ ഹരിദാസ്.

മുന്‍കാല പ്രാബല്യത്തോടെ പ്രദീപനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിറയന്‍കീഴില്‍ രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് എം.എം ഹസന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി അന്വേഷണ സമിതി  പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എം.എല്‍.എയുടെ ഔദ്യോഗിക സ്റ്റാഫ് അല്ലാതിരുന്നിട്ടും പ്രദീപ് ഭരണപരമായ കാര്യങ്ങളിലും യോഗങ്ങളിലും വഴിവിട്ട് ഇടപെടുന്നു എന്നതായിരുന്നു പ്രാദേശിക നേതാക്കളുടെ പ്രധാന ആരോപണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പാര്‍ട്ടി നടപടിയെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രതികരണമാണ് രമ്യാ ഹരിദാസ് നടത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

പാലക്കാട്ടുകാരനായ പാളയം പ്രദീപ് ചിറയന്‍ കീഴിലെ പാര്‍ട്ടി യോഗങ്ങളിലും മറ്റും പങ്കെടുക്കുന്നത് സംഘര്‍ഷത്തിന് കാരണമാക്കുന്നു എന്ന് കാണിച്ചാണ് പ്രദീപനെ സപ്രെന്‍ഡ് ചെയ്തത്.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന രീതിയില്‍ പോസ്റ്റിട്ടതാണ് സജാദിനെ പുറത്താക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Higlights: Move to appoint Congress-suspended individual as Additional PA; Ramya Haridas submits letter to Assembly Secretary.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related