9
September, 2026

A News 365Times Venture

9
Wednesday
September, 2026

A News 365Times Venture

വിജയിയുടെ ടി.വി.കെ സഖ്യം ഇനി ‘സെക്കുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ്; പ്രഖ്യാപനം ചെന്നൈയില്‍

Date:

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ് തങ്ങളുടെ പുതിയ രാഷ്ട്രീയ സഖ്യത്തിന് ഔദ്യോഗികമായി പേരിട്ടു.

കോണ്‍ഗ്രസ്, വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എല്‍ എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന കൂട്ടുകെട്ടിന് ‘സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ്’ (മതേതര സാമൂഹിക നീതി വിജയ സഖ്യം) എന്ന് നാമകരണം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയിലെ ടി.വി.കെ ആസ്ഥാനത്ത് ചേര്‍ന്ന മുന്നണി നേതാക്കളുടെ രണ്ടാം വട്ട യോഗത്തിലാണ് തീരുമാനമുണ്ടായത്.

സഖ്യ ചര്‍ച്ചകളില്‍ പങ്കാളികളാകാന്‍ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈഗള്‍ കച്ചി (വി.സി.കെ), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍), മറു മലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) എന്നീ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 1 മുതല്‍ ആരംഭിച്ച ഔദ്യോഗിക സഖ്യ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സി.പി.ഐ.എമ്മും സി.പി.ഐയും ഈ യോഗത്തിലും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാരിന് പുറത്തുനിന്നുള്ള പിന്തുണ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും അത് നിയമസഭയുടെ സ്ഥിരത ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം പറഞ്ഞു.

കേന്ദ്ര നേതൃത്വത്തെച്ചൊല്ലി ടി.വി.കെയും കോണ്‍ഗ്രസും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2029ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി ചില ടി.വി.കെ എം.എല്‍.എമാരും മന്ത്രിമാരും നടത്തിയ പ്രസ്താവനകള്‍ തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിക്ക് (ടി.എന്‍.സി.സി) വലിയ അമര്‍ഷമുണ്ടാക്കിയതായും ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഏക നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും ഈ ധാരണ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാന മന്ത്രിസഭയിലെ പങ്കാളിത്തം കോണ്‍ഗ്രസ് പുനപരിശോധിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് മന്ത്രി എസ്. രാജേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ന്ന് വിജയ് പ്രധാനമന്ത്രിയാകും എന്ന പ്രസ്താവനകള്‍ ചില ജനപ്രതിനിധികളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് ടി.വി.കെ നേതൃത്വം രംഗത്തുവരികയും ചെയ്തിരുന്നു.

Content Highlights: Vijay’s TVK alliance is now the ‘Secular Social Justice Victory Alliance Front’; announcement made in Chennai.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related