2
October, 2026

A News 365Times Venture

2
Friday
October, 2026

A News 365Times Venture

ഇരുഭാഷ നയം തമിഴ്‌നാടിന്റെ ജീവ നാഡി, അത് തൊട്ട് കളിക്കരുത്: റീല്‍ സര്‍ക്കാരായി വിജയ് സര്‍ക്കാര്‍ മാറി: സ്റ്റാലിന്‍

Date:

ചെന്നൈ: ടി.വി.കെ സര്‍ക്കാരിന് താക്കീതുമായി ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ടി.വി.കെ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തമിഴും ഇംഗ്ലീഷും ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ ഇരുഭാഷ നയത്തില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങളില്‍ നിന്ന് വിജയ് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും കാലം കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ തമിഴ്‌നാട് പോരാടുകയായിരുന്നുവെന്നും എന്നാലിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ആ ചുമതല ഏറ്റെടുത്തിരിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇതാണോ ടി.വി.കെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാറ്റമെന്നും ഡി.എം.കെ നേതാവ് കൂട്ടിച്ചേര്‍ത്തു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ടി.വി.കെ സര്‍ക്കാര്‍ ആദ്യം വിവിധ വിഷയങ്ങളില്‍ നിലപാടെടുക്കുകയും പിന്നീട് പൊതുജനങ്ങളുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നിലപാട് മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാരെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ റീല്‍സ് സര്‍ക്കാരായി മാറിയിട്ടുണ്ടെന്നും സ്റ്റാലിന്‍ ആരോപിച്ചു.

 

Content Highlight: The two-language policy is Tamil Nadu’s lifeline; do not tamper with it: Stalin says the ‘Vijay government’ has turned into a ‘reel government’.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തലസ്ഥാന നഗരി സംഘര്‍ഷ ഭരിതം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

ദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍...