6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ വീട് കഴുകാന്‍ ഫയര്‍ഫോഴ്‌സ് വാഹനം: ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത് രണ്ട് ദിവസത്തിലൊരിക്കല്‍: വീഡിയോ, വിവാദം

Date:

 

അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എയും മുന്‍ ഗുജറാത്ത്മന്ത്രിയുമായ ബച്ചുഭായ് ഖബാദിന്റെ സ്വാകാര്യ വസതി കഴുകാന്‍ ഫയര്‍ഫോഴ്‌സ ടാങ്കര്‍ ഉപയോഗിച്ചത് വിവാദത്തില്‍. എം.എല്‍.എയുടെ ദഹോദ് ജില്ലയിലുള്ള വീട്ടില്‍ ഫയര്‍ ഫോഴ്‌സ് ടാങ്കറില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കഴുകുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം വിവാദമായിരിക്കുന്നത്.

പിന്നാലെ ദേവ്ഗഢ് ബാരിയ നഗരസഭ അന്വേഷണം ആരംഭിച്ചു. ദേവ്ഗഡ് ബാരിയ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള അടിയന്തര സേവനങ്ങള്‍ക്കായി ഉപയോഗിക്കേണ്ട വാഹനമാണ് സ്വകാര്യ വസതി കഴുകാന്‍ ഉപയോഗിച്ചത്.

സ്ഥലത്തെത്തിയ ജീവനക്കാര്‍ വീടിന്റെ പുറംഭിത്തികളില്‍ വെള്ളം ഒഴിക്കുന്നത് വിഡിയോയില്‍ കാണാം. സ്വകാര്യ ആവശ്യത്തിനാണ് വാഹനം വിളിച്ചതെന്ന് മനസിലാക്കിയ ഉടന്‍ തന്നെ വാഹനം തിരിച്ചുവിളിച്ചതായി മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിഷയത്തില്‍ എം.എല്‍.എയുടെ മകനില്‍ നിന്ന് 27000 രൂപ പിഴ ഈടാക്കിയതായും നഗരസഭ പറയുന്നു. ഫയര്‍ഫോഴ്‌സ് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചത് ചട്ടപ്രകാരമാണോ എന്നതടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നും നഗരസഭ ചീഫ് ഓഫീസര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തി. ദേവ്ഗഡ് ബാരിയ മേഖലയില്‍ ജലക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്നും രണ്ട് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതെന്നും ദഹോദ് സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാവല്‍ പറഞ്ഞു.

 

Content Content Highlight: Fire force vehicle used to wash BJP MLA’s house in Gujarat; residents get drinking water only once every two days: Video sparks controversy.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക്...

തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം

  ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍...