12
October, 2026

A News 365Times Venture

12
Monday
October, 2026

A News 365Times Venture

ഭയപ്പെടുത്തി ജനാധിപത്യത്തിന്റ വായടപ്പിക്കാനാവില്ല. സംവാദത്തിന്റെ കരുത്തിന് പകരം ലാത്തിയുടെ ബലം പ്രയോഗിക്കാന്‍ സര്‍ക്കാരിന് ആവില്ല: ദല്‍ഹി പൊലീസിനെതിരെ രാഷ്ട്രപതിയ്ക്ക് കത്തെഴുതി ജോണ്‍ ബ്രിട്ടാസ്

Date:

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടക്കുന്ന പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത് മര്‍ദനം നേരിട്ട രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച് രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും കത്തെഴുതി.

മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു എന്ന കുറ്റത്തിന് തന്നെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും അപമര്യാദയായി പെരുമാറി റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്ന് ബ്രിട്ടാസ് പറഞ്ഞു.

‘ഇത് കേവലം ഒരു എം.പിയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റമല്ല, മറിച്ച് ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും നേരെയുള്ള കടന്നാക്രമണമാണ്. സമാധാനപരമായ പ്രതിഷേധങ്ങളും ഭരണഘടന നല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കാന്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്’, ജോണ്‍ ബ്രിട്ടാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും പാര്‍ലമെന്ററി അവകാശലംഘന വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതിക്കും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഭയപ്പെടുത്തി ജനാധിപത്യത്തിന്റ വായടപ്പിക്കാനാവില്ല. സംവാദത്തിന്റെ കരുത്തിന് പകരം ലാത്തിയുടെ ബലം പ്രയോഗിക്കാന്‍ സര്‍ക്കാരിന് ആവില്ല. അധികാരത്തിലിരിക്കുന്നവര്‍ക്ക് വിയോജിപ്പുകള്‍ അസൗകര്യമായി തോന്നുന്നും എന്നത് കൊണ്ട് മാത്രം ജനങ്ങള്‍ തങ്ങളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍ അടിയറവ് വെക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കരുത്’, അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ശേഷിയിലല്ല, മറിച്ച് അവയെ അഭിസംബോധന ചെയ്യാനുള്ള കഴിവിലാണ് ജനാധിപത്യത്തിന്റെ കരുത്ത് കുടികൊള്ളുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: ‘Can’t intimidate democracy into silence’: John Brittas seeks President’s intervention after ‘brutal’ police assault

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related