14
October, 2026

A News 365Times Venture

14
Wednesday
October, 2026

A News 365Times Venture

ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറാക്കരുതെന്ന് ആവശ്യപ്പെട്ട് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കള്‍; സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും

Date:

ന്യൂദല്‍ഹി: ഇന്ത്യാഗേറ്റിന് മുന്നില്‍ മകള്‍ക്ക് നീതി ആവശ്യപ്പെട്ട സമരം നടത്തുന്ന അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അങ്കിതയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി നേതാവ് ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ച തീരുമാനത്തിനെതിരെയാണ് മാതാപിതാക്കള്‍ ദല്‍ഹിയില്‍ സമരം ചെയ്യുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ഇമ്രാന്‍ പ്രതാപ്ഗഢി, പവന്‍ ഖേര, ഉദയ് ഭാനു ചിബ് എന്നിവരും ഇന്ത്യ ഗേറ്റിലെത്തിയിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പ്രസ്തുത പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നതായി പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റിഷികേശിലെ വനന്തര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്ന 19കാരിയായ അങ്കിത ഭണ്ഡാരി 2022 സെപ്റ്റംബര്‍ 18ന് കൊല്ലപ്പെടുകയും മൃതദേഹം നാലുദിവസത്തിന് ശേഷം സമീപത്തുള്ള ചില്ല കനാലില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.

മുന്‍ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു റിസോര്‍ട്ട്. സംഭവത്തില്‍ പുല്‍കിത് ആര്യയെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ഒരു വി.ഐ.പിയ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബവും സാമൂഹ്യപ്രവര്‍ത്തകരും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങളില്‍ ദുഷ്യന്ത് കുമാര്‍ ഗൗതമിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

എന്നാല്‍ ഗൗതം ആരോപണങ്ങള്‍ നിഷേധിക്കുകയും ഇവ ഉന്നയിച്ചവര്‍ക്കെതിരെ അപകീര്‍ത്തി കേസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറങ്ങി. എന്നാല്‍ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സിക്കിം ഗവര്‍ണറായി നിയമിക്കരുതെന്ന് ഭണ്ഡാരിയുടെ പിതാവ് വീരേന്ദ്ര സിംഗ് ഭണ്ഡാരി പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനോട് അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കണമെന്ന് അങ്കിത ഭണ്ഡാരിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ഓഫീസിനുമുന്നില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അവര്‍ പറഞ്ഞു.

Content Highlight: Rahul, Priyanka meet Ankita Bhandari’s family protesting over Sikkim Governor appointment.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related