17
October, 2026

A News 365Times Venture

17
Saturday
October, 2026

A News 365Times Venture

എതിരാളികള്‍ക്കനുകൂലമായി അല്‍ഗോരിതം മാറ്റി; മെറ്റയ്‌ക്കെതിരായ കേസില്‍ ലുല ഡ സില്‍വയ്ക്ക് അനുകൂലവിധി

Date:

സാവോ പോളോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി ഫ്ലാവിയോ ബോള്‍സൊനാരോയ്ക്ക് അനുകൂലമായി ടെക് ഭീമന്മാരായ മെറ്റ അല്‍ഗോരിതം മാറ്റിയ കേസില്‍ ബ്രസീല്‍ പ്രസിഡന്റും ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയുമായ ലുല ഡ സില്‍വയ്ക്ക് അനുകൂലമായി കോടതി വിധി.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അല്‍ഗോരിതം നിയന്ത്രിച്ച് ലുലയുടെ പ്രചാരണ പോസ്റ്റുകളുടെ റീച്ച് നിയന്ത്രിക്കുകയും എതിരാളി ബോള്‍സൊനാരോയുടെ പോസ്റ്റുകള്‍ നിര്‍ദേശിക്കുകയും ചെയ്തു എന്നതാണ് കേസ്.

ഇരു പക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളോട് തുല്യമായ സമീപനം ഉറപ്പാക്കണമെന്ന് സുപ്പീരിയര്‍ ഇലക്ടൊടറല്‍ കോര്‍ട്ട് ഉത്തരവിട്ടു. ജസ്റ്റിസ് മാര്‍ക്കോ ഒറേലിയോ ബെലിസ് പുറപ്പടുവിപ്പിച്ച ഈ വിധി വെള്ളിയാഴ്ച നടന്ന വിര്‍ച്വല്‍ പ്ലീനറി സെഷനില്‍ കോടതിയിലെ മറ്റംഗങ്ങളും അംഗീകരിച്ചു.

ലുലയ്ക്കും ബോള്‍സൊനാരോയ്ക്കും ഇടയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തില്‍ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പ്രചരണം നിയന്ത്രിക്കാനോ പോസ്റ്റുകള്‍ നീക്കം ചെയ്യാനോ മെറ്റയ്ക്ക് കഴിയില്ലെന്ന് ജഡ്ജി വിധിച്ചു. ഇത് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മെറ്റ പ്രതിദിനം 500,000 റിയാസ്(98,000 യു.എസ് ഡോളര്‍) പിഴ അടയ്‌ക്കേണ്ടിവരുമെന്ന് വിധിന്യായത്തില്‍ പറയുന്നു.

ഉള്ളടക്കത്തിന്റെ വിതരണം പരിമിതപ്പെടുത്തുക, ശുപാര്‍ശകള്‍(recommendations) നീക്കം ചെയ്യുക, തിരയലുകളില്‍(search) ദൃശ്യമാകുന്നത് തടയുക, അല്ലെങ്കില്‍ കണക്കുകളില്‍ കൃത്രിമം കാണിക്കുക തുടങ്ങിയവയെല്ലാം കോടതി നിരോധിച്ച നടപടികളില്‍ പെടുന്നു.

മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ വലിയ വിവേചനമുണ്ടെന്നും വാട്‌സ്ആപ്പിലെ മെറ്റ എ.ഐ ഉപയോഗിച്ച് ലുലയുമായി ബന്ധപ്പെട്ട പ്രചരണചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ബോള്‍സൊനാരോയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇതേ സംവിധാനം അനുവദിക്കുന്നുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഒരു വശത്ത്, സ്ഥാനാര്‍ത്ഥി ലൂല ഡ സില്‍വയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ഉള്ളടക്കങ്ങള്‍ക്ക് യാതൊരു ന്യായീകരണമോ സുതാര്യതയോ ഇല്ലാതെ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരികയും മറുവശത്ത്, എതിര്‍പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫൈലുകള്‍ക്ക് അസാധാരണവും കൃത്രിമവുമായ പ്രചാരം ലഭിക്കുകയും ചെയ്യുന്നു. ആഗോള സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ റീച്ച് ഇവര്‍ക്ക് ലഭിക്കുന്നു,’ ബോള്‍സൊനാരോയുടെ അഭിഭാഷകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒക്ടോബര്‍ 11ന്, മെറ്റയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തടസങ്ങള്‍ നേരിടുന്നതായി ലുലയുടെ അനുയായികള്‍ പരാതിപ്പെടാന്‍ തുടങ്ങിയപ്പോള്‍, ബോള്‍സൊനാരോയ്ക്ക് അനുകൂലമായി പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മെറ്റ തിരഞ്ഞെടുപ്പ് കോടതിയെ അറിയിച്ചു.

ബ്രസീലിന് പുറത്തുള്ള അക്കൗണ്ടുകളെയും ബാധിക്കുന്ന സാങ്കേതിക തകരാറുകള്‍ തങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചു. ബ്രസീലിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യമായ അവസരങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി.

എന്നിരുന്നാലും, ബ്രസീലിയന്‍ പത്രമായ ഫോള്‍ഹ വെള്ളിയാഴ്ച പുറത്തുവിട്ട മെറ്റയുടെ സന്ദേശങ്ങളില്‍ ഈ പ്രത്യേക ആഗോള സാങ്കേതിക പ്രശ്‌നം ഒക്ടോബര്‍ ഏഴിനാണ് സംഭവിച്ചതെന്നും അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെന്നും ജീവനക്കാര്‍ക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, ലുലയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നം ഒക്ടോബര്‍ 9നാണ് രേഖപ്പെടുത്തിയത്; ഇത് ഏകദേശം 24 മണിക്കൂര്‍ നീണ്ടുനിന്നു

സെപ്റ്റംബറില്‍ ‘ഇക്കോ’ (Eko) എന്ന ബ്രിട്ടീഷ് സംഘടന പുറത്തുവിട്ട പഠനത്തില്‍, അമേരിക്കയില്‍ നിന്നുള്ള അക്കൗണ്ടുകള്‍ വഴി പണം നല്‍കി, ബ്രസീലിയന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ മെറ്റ സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ കൃത്രിമ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിലും അത് വ്യക്തമാക്കുന്ന ലേബലുകള്‍ ഉണ്ടായിരുന്നില്ല, കൂടാതെ തെറ്റായ തിരഞ്ഞെടുപ്പ് വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

കൂടാതെ, റിയോ ഡി ജനീറോ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ ‘നെറ്റ്‌ലാബ്’ (NetLab – Laboratory for Internet and Social Media Studies) ഈ ആഴ്ച പുറത്തുവിട്ട പഠനത്തിലും, വിദേശത്ത് നിന്ന് പണം നല്‍കിയ നിയമവിരുദ്ധമായ രാഷ്ട്രീയ പരസ്യങ്ങള്‍ മെറ്റ ബ്രസീലില്‍ പ്രദര്‍ശിപ്പിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്.

2026 ലെ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അവസാനിക്കുന്നത ഒക്ടോബര്‍ 25 വരെ കോടതി വിധി പ്രാബല്യത്തിലുണ്ടാകും.

Content Highlight: Brazil’s Lula wins electoral court challenge against Meta for pro-Bolsonaro algorithm

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ടതാണ് ആരോഗ്യവകുപ്പ്, താനും പത്ത് വര്‍ഷം കല്ലെറിഞ്ഞതാണ്: തിരിച്ചടി കിട്ടുമ്പോഴാണ് പ്രയാസം അറിയുന്നതെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പെന്നും ചുമതല ഏറ്റെടുക്കുമ്പോഴാണ് പ്രയാസം...