ന്യൂദല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധക്കാര്ക്കെതിരായ ദല്ഹി പൊലീസിന്റെ അതിക്രമങ്ങള് വിയോജിപ്പുകളെ അടിച്ചമര്ത്താനും അധികാരികളെ ചോദ്യം ചെയ്യുന്നതില് നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊലീസിന്റെ ഈ ക്രൂരത നാണമില്ലായ്മയുടെ അതിരുകള് ലംഘിച്ചിരിക്കുകയാണെന്നും രാഹുല് പറഞ്ഞു. ആളുകളെ ഭയപ്പെടുത്തിയും, ആഴത്തില് അപമാനിച്ചും നിശബ്ദരാക്കാനാണ് പൊലീസ് ശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ജനാധിപത്യത്തിനായി ശബ്ദമുയര്ത്തുന്ന വിദ്യാര്ത്ഥികള്ക്കും സ്ത്രീകള്ക്കും നേരെ ലൈംഗിക […]
Source link
നാണമില്ലായ്മയുടെ എല്ലാ അതിരുകളും ലംഘിച്ചു; വിദ്യാര്ത്ഥിനികള്ക്കെതിരായ പൊലീസ് അതിക്രമം വിയോജിപ്പുകളെ അടിച്ചമര്ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുല്
Date:




