18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

സനാതന ഭാരതത്തിന്റെ ശത്രു രാവണന്‍: രാഹുലും മസ്‌കും അഖിലേഷ് യാദവും രാവണന്റെ പത്തുതലകളില്‍

Date:

ലഖ്‌നൗ: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എലോണ്‍ മസ്‌ക് തുടങ്ങിയവരെ രാവണന്റെ പത്ത് തലകളായി കാണിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ദസറ പോസ്റ്റര്‍ . സനാതന ഭാരതത്തിന്റെ ശത്രുവായ രാവണന്‍ എന്ന കാപ്ഷനോട് കൂടിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സനാതന്‍ രക്ഷാ സംഘടനയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും പുറമെ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ് യൂനുസ്, ഗുണ്ടാരാഷ്ട്രീയ നേതാക്കളായ മുക്താര്‍ അന്‍സാരി, അതീഖ് അഹമ്മദ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍, ശതകോടീശ്വര നിക്ഷേപകന്‍ ജോര്‍ജ് സോറോസ് എന്നിവരുടെയും ചിത്രങ്ങള്‍ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതീഖ് അഹമ്മദിനെ 2023 ഏപ്രിലില്‍ പ്രയാഗ്‌രാജില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. മുക്താര്‍ അന്‍സാരി 2024 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ ജയിലില്‍വെച്ച് മരിച്ചു.

ഹസ്രത്ഗഞ്ച്, ഗോമതിനഗര്‍ തുടങ്ങിയ പ്രധാന മേഖലകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇത് വഴിയാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. പിന്നീട് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തു.

Content Highlight: Hoardings depicting Rahul, Akhilesh as Ravana’s heads in Lucknow

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇടത് പാര്‍ട്ടികളുടെ ബുക്സ്റ്റാളിന് നേരെ ബംഗാള്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്: പൊളിച്ചുമാറ്റിയത് അരനൂറ്റാണ്ടായി ദുര്‍ഗാപൂജയുടെ ഭാഗമായ സ്റ്റാളുകള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ പൊളിച്ചുമാറ്റി...