25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പബ്ലിസിറ്റി തന്നതിന് ബി.ജെ.പിക്ക് നന്ദി: പരിഹസിച്ച് രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: വോട്ട് മോഷണ വിഷയത്തില്‍ ഇന്ത്യ സഖ്യം നടത്തുന്ന റാലിക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് മോഷണത്തിനത്തിനെതിരായ റാലിക്ക് പബ്ലിസിറ്റി തരുന്നതിന് ബി.ജെ.പിക്ക് നന്ദിയുണ്ടെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു.

ഇനി അടുത്ത ഏഴ് ദിവസങ്ങളിലും ഈ ആവേശത്തോടെ പബ്ലിസിറ്റി തുടരണമെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയുടെ ഈ ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ പ്രചാരണം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മോഷണത്തിനെതിരായ പോസ്റ്റിലായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്.

‘ഈ പരിപാടി അതീവ ഉത്സാഹത്തോടെ പ്രോത്സാഹിപ്പിക്കുകയും, കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ബി.ജെ.പി-ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അടുത്ത ഏഴ് ദിവസങ്ങളിലും ഇതേ ആവേശവും സമര്‍പ്പണബോധവും തുടരുക,’ രാഹുല്‍ കുറിച്ചു.

ഇന്ത്യയിലെ ജനങ്ങളുടെ വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെടുന്നുവെന്നും ഇത് ഒരു കാരണവശാലും സഹിച്ചിരിക്കാന്‍ പറ്റില്ലെന്നും രാഹുല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്കുനേരെ ലാത്തിച്ചാര്‍ജും നടന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇനി രാജ്യം പ്രതികരിക്കും. നവംബര്‍ ഒന്നിന് നമുക്ക് ദല്‍ഹിയിലേക്ക് പോകാം. വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, വ്യാപാരികള്‍ തുടങ്ങി ജനാധിപത്യത്തെക്കുറിച്ച് കരുതലുള്ള ആരും ഇതില്‍ പങ്കുചേരണം. വോട്ട് നിങ്ങളുടേതാണ്. പോരാട്ടവും നിങ്ങളുടേതാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Rahul Gandhi ‘thanks’ BJP for rally publicity; INDIA bloc plans CEC ‘public impeachment’

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related