31
October, 2026

A News 365Times Venture

31
Saturday
October, 2026

A News 365Times Venture

അടിയന്തര സേവന വിഭാഗത്തില്‍ പെടാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ സൗദി വിടണം; യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്

Date:

റിയാദ്: സൗദിയിലെ യു.എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്. സൗദി സഖ്യവും യെമനിലെ ഹൂത്തികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നതിനിടെയാണ് ഉത്തരവ്.

അടിയന്തര സേവന വിഭാഗത്തില്‍ പെടാത്ത സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിട്ടുപോകാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത്, ഒക്ടോബര്‍ 23 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നതായി സൗദിയിലെ യു.എസ് എംബസി വെള്ളിയാഴ്ച അറിയിച്ചതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിവിലിയന്‍ വിമാനത്താവളങ്ങള്‍ക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുണ്ടായ ഹൂത്തി ആക്രമണങ്ങള്‍ ആളപായത്തിനും യാത്രാ തടസങ്ങള്‍ക്കും കാരണമായി. സംഘര്‍ഷം പെട്ടെന്ന് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

അടുത്ത കാലത്തുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിന് യു.എസ് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേക അനുമതി നേടേണ്ടതുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി തുറന്നതായും, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില പ്രശ്‌നങ്ങളും റദ്ദാക്കലുകളും ഉണ്ടാകുന്നുണ്ടെന്നും എംബസി അറിയിച്ചു.

കൂടാതെ, വിമാനയാത്ര ചെയ്യുമ്പോള്‍ യുഎസ് പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണം. മിസൈലുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളോ ആക്രമണം നടന്ന സ്ഥലങ്ങളോ ഫോട്ടോ എടുക്കരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി. സൗദി നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്ന ഉത്തരവ്.

Content Highlight: US orders non-emergency personnel to leave Saudi Arabia amid Houthi attacks

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related