1
November, 2026

A News 365Times Venture

1
Sunday
November, 2026

A News 365Times Venture

ഇന്ത്യ മുന്നണി റാലിക്കിടെ ദല്‍ഹിയിലെ കടകള്‍ ബി.ജെ.പി ബലം പ്രയോഗിച്ച് അടപ്പിക്കുന്നു: രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഇന്ന് സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായി ദല്‍ഹിയിലെ കടകള്‍ ബി.ജെ.പി ബലം പ്രയോഗിച്ച് അടപ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദലര്‍ഹി കൊണാട്ട് പ്ലേസില്‍ എത്തിയപ്പോള്‍, ബി.ജെ.പി എല്ലാ കടകളും ബലമായി അടപ്പിച്ചതായി തങ്ങള്‍ കണ്ടെന്ന് രാഹുല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

‘ഇന്ത്യ മുന്നണി മാര്‍ച്ചിനും മെഗാ റാലിക്കുമായി ഇവിടെ എത്തിയ എല്ലാവരോടും സാധനങ്ങള്‍ വാങ്ങാനും ഷോപ്പിംഗ് നടത്താനും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൊണാട്ട് പ്ലേസില്‍ എത്തിയപ്പോള്‍, ബിജെപി എല്ലാ കടകളും ബലമായി അടപ്പിച്ചതായി ഞങ്ങള്‍ കണ്ടു. അതുകൊണ്ട്, വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കുന്നത് ആരാണെന്നും, അത് എങ്ങനെയാണ് സംഭവിക്കുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കണം!,’ രാഹുല്‍ കുറിച്ചു.

രാംലീല മൈതാനത്തെ മാര്‍ച്ചിനായി എത്തിച്ചേരുന്നവര്‍ ദല്‍ഹിയിലെ പ്രാദേശിക വ്യാപാരികളുടെ പക്കല്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി അവരെ പിന്തുണക്കണമെന്ന് രാഹുല്‍ ഇന്നലെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ദല്‍ഹിയിലെ കച്ചവടക്കാരെ ബാധിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു. ഈ പ്രചാരണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു രാഹുലിന്റെ എക്‌സ് പോസ്റ്റ്.

‘നാളെ രാംലീല മാര്‍ച്ചിനായി ലക്ഷക്കണക്കിന് ആളുകള്‍ ദല്‍ഹിയിലേക്ക് വരുന്നുണ്ട്. ഇത് ആഘോഷങ്ങളുടെ കാലമാണ്. ദീപാവലി, ഛഠ്, ഭായ് ദൂജ് എന്നിവയുടെ സമയമായിരിക്കുന്നു. പുറത്തുനിന്ന് ദല്‍ഹിയിലേക്ക് വരുന്ന ഈ ലക്ഷക്കണക്കിന് ആളുകള്‍, ഇവിടുത്തെ വ്യാപാരികളെയും പിന്തുണയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പ്രതിഷേധിക്കുക, മാര്‍ച്ച് നടത്തുക, റാലികള്‍ സംഘടിപ്പിക്കുക. അതോടൊപ്പം അല്പം ഷോപ്പിംഗും നടത്തുക – ഇത് വ്യാപാരികള്‍ക്ക് ഗുണം ചെയ്യും. ഈ റാലി വ്യാപാരികള്‍ക്ക് ഒരു ദോഷവും വരുത്തില്ലെന്ന് എനിക്കറിയാം. ബി.ജെ.പിക്ക് ഭയമുണ്ട്, അതുകൊണ്ടാണ് അവര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്.

എന്നാല്‍ നമുക്ക് ഇവ രണ്ടും ചെയ്യാം. നാളെ മാര്‍ച്ചുണ്ടാകും, റാലിയുണ്ടാകും. ഒപ്പം ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ വ്യാപാരികളുടെ ചെറിയ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്യും,’ എന്നായിരുന്നു രാഹുലിന്റെ എക്‌സ് പോസ്റ്റ്.

Content Highlight: Rahul Gandhi claims BJP forces Connaught Place shops to shut despite his appeal to traders

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നന്ദിഗ്രാമിലെയും ഛോട്ടോ അങ്കാരിയയിലെയും കേസുകൾ വീണ്ടും അന്വേഷിക്കും; സി.പി.ഐ.എമ്മിനും തൃണമൂലിനും സുവേന്ദു അധികാരിയുടെ താക്കീത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകർക്കാനും രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും...