5
November, 2026

A News 365Times Venture

5
Thursday
November, 2026

A News 365Times Venture

അസമില്‍ മുസ് ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടി: ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഹിമന്ത ബിശ്വ ശര്‍മ

Date:

ഗുവാഹത്തി: അസമില്‍ മുസ് ലിം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള കുടിയൊഴിപ്പിക്കല്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

‘നമ്മുടെ ഭൂമിയുടെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കുന്നത് വരെ ഞാന്‍ വിശ്രമിക്കില്ല,’ എന്ന് ശര്‍മ ബുധനാഴ്ച എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് മറുപടിയായാണ് ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.

‘നമ്മുടെ ഭൂമി’, ‘ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ തുടങ്ങിയ പ്രയോഗങ്ങള്‍, മുഖ്യമന്ത്രിയായി ചുമതലയേറ്റതുമുതല്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിം സമൂഹത്തെ തുടര്‍ച്ചയായി ലക്ഷ്യമിടുന്ന ശര്‍മ്മയുടെ ആക്രമണോത്സുകമായ നിലപാടിനെയും മുന്നറിയിപ്പിനെയും സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ഈ മാസം ഒന്നിന് അലംഗഞ്ച് പ്രദേശത്ത് ബുള്‍ഡോസറുകളുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ 550-ഓളം വീടുകള്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും പള്ളികളും മറ്റ് കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

ബംഗാളി സംസാരിക്കുന്ന മുസ്‌ലിം കുടുംബങ്ങളുടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. വീടുകള്‍ തകര്‍ക്കുന്നതിനെതിരെ ഇവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

‘ന്യൂ ഹ്യൂമാനിറ്റേറിയന്‍’ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, 2021 മെയ് മുതല്‍ 2026 വരെയുള്ള കാലയളവില്‍ അസമില്‍ കുറഞ്ഞത് 33 കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നിട്ടുണ്ട്. ഇതിലൂടെ 20,387 കുടുംബങ്ങളും ഒരു ലക്ഷത്തിലധികം ആളുകളും കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇവ കൈയേറ്റങ്ങള്‍ക്കെതിരായ നടപടികളാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയമാണ് കുടിയൊഴിപ്പിക്കലെന്ന് ശര്‍മയും അവകാശപ്പെടുന്നു.

അസമിലെ ധുബ്രിയില്‍ നടന്ന ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പിന്നാലെ അതിനെ ഒരു നേട്ടമായി ശര്‍മ വിശേഷിപ്പിച്ചിരുന്നു. ‘ധുബ്രിയിലെ കൈയേറ്റക്കാര്‍ – കാര്യം സാധിച്ചു!’ എന്ന് ശര്‍മ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘അസമിലെ ഭൂമി ഇവിടുത്തെ ജനങ്ങള്‍ക്കുള്ളതാണ്, കൈയേറ്റക്കാര്‍ക്കുള്ളതല്ല എന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ചിലര്‍ക്ക് എന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. അത്തരക്കാര്‍ക്കായി ഇതാ, ഞങ്ങളുടെ പക്കല്‍ ജെ.സി.ബികള്‍ ഉണ്ട്.’ എന്നും ശര്‍മ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. കൈയേറ്റക്കാരെ നീക്കം ചെയ്യാന്‍ ബുള്‍ഡോസറുകള്‍ ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണെന്നും ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: More to come, will not stop: Himanta on mass evictions in Assam

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷിനെ എനിക്ക് വേണം, ഗ്യാനേഷിനെ ഞാന്‍ എടുക്കുവാ: യു.എസ് തെരഞ്ഞെടുപ്പിന് ശേഷം വൈറലായി മീമുകള്

ന്യൂദല്‍ഹി: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായ...