10
November, 2026

A News 365Times Venture

10
Tuesday
November, 2026

A News 365Times Venture

കൊടുങ്കാറ്റും മഴയും: ഗസയില്‍ മൂന്നര ലക്ഷത്തോളം പേര്‍ക്ക് കൂടാരങ്ങള്‍ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം

Date:

ഗസ സിറ്റി: ഗസയില്‍ പലായനം ചെയ്യപ്പെട്ട മൂന്നര ലക്ഷത്തോളം പേര്‍ക്ക് കൊടുങ്കാറ്റിനെയും മഴയെയും തുടര്‍ന്ന് അഭയ കേന്ദ്രങ്ങള്‍ നഷ്ടപ്പെച്ചതായി ഗസ ആരോഗ്യ മന്ത്രാലയം. കൂടാരങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ മൂന്നര ലക്ഷത്തോളം പേര്‍ ഇപ്പോള്‍ തുറന്ന ഇടങ്ങളില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബുര്‍ഷ് അറിയിച്ചു. ഗസയില്‍ കുട്ടികള്‍ തണുത്തുറഞ്ഞ് മരിക്കുന്നത് കാണാനാണോ ലോകം കാത്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

‘ലോകം എന്തിനാണ് കാത്തിരിക്കുന്നത്? ശരീരഭാഗങ്ങള്‍ തണുത്തുറഞ്ഞ നിലയിലോ, നിര്‍ജ്ജലീകരണം മൂലമോ ഒരു കുട്ടി ആശുപത്രിയില്‍ എത്തുന്നത് കാണാനാണോ? പലായനം ചെയ്യപ്പെട്ട കുട്ടികളെ അവര്‍ കഴിയുന്നിടത്ത് സംരക്ഷിക്കുക. അതിര്‍ത്തികള്‍ തുറന്നുകൊടുക്കുകയും പുനര്‍നിര്‍മ്മാണത്തിനുള്ള സാമഗ്രികളും കൂടാരങ്ങളും അകത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കുകയും ചെയ്യുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് കൂടാരങ്ങള്‍ അതിര്‍ത്തികളില്‍ എത്തിയിട്ടുണ്ടെങ്കിലും, ഇസ്രഈല്‍ സൈന്യം അവ അകത്തേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. അതേസമയം, കൊടുങ്കാറ്റ് കാരണം 3,50,000-ത്തോളം അഭയാര്‍ഥികള്‍ക്ക യാതൊരു സംരക്ഷണവുമില്ലാതെ പുറത്ത് കഴിയേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികക്കാട്ടി.

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍, കനത്ത മഴയും ശക്തമായ കാറ്റും അടങ്ങിയ മോശം കാലാവസ്ഥ ഗാസ മുനമ്പില്‍ തുടരുകയാണ്. മഴയില്‍ നിന്നും തണുപ്പില്‍ നിന്നും കാര്യമായ സംരക്ഷണം നല്‍കാത്ത, ദ്രവിച്ച കൂടാരങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളുടെ ദുരിതം ഇത് കൂടുതല്‍ വഷളാക്കിയിരിക്കുന്നു.

ഞായറാഴ്ച മധ്യ ഗാസയിലെ ദെയ്ര്‍ അല്‍-ബലഹില്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന കൂടാരങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒരു ഫലസ്തീന്‍ സ്ത്രീയും നാല് കുട്ടികളും കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. അപകടത്തില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച കൊടുങ്കാറ്റ് വീശിയടിച്ച ശേഷമുള്ള ആദ്യ 12 മണിക്കൂറിനുള്ളില്‍ തന്നെ 70,000 അഭയാര്‍ഥി കൂടാരങ്ങളില്‍ വെള്ളം കയറിയതായി ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്രഈല്‍ ബോംബാക്രമണത്തില്‍ നേരത്തെ തന്നെ കേടുപാടുകള്‍ സംഭവിച്ചിരുന്ന കെട്ടിടങ്ങളുടെ ചുമരുകള്‍ കൊടുങ്കാറ്റില്‍ തകര്‍ന്നു വീണിരുന്നു. ഇവ ദേഹത്ത് വീണ് പലര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.

അതേസമയം, ഗസയില്‍ വെള്ളപ്പൊക്കം ബാധിച്ചവര്‍ക്ക് അടിയന്തര സാമ്പത്തിക, മാനുഷിക സഹായം നല്‍കണമെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്‌മദ് ബിന്‍ ഹമദ് അല്‍ ഖലീലി അഭ്യര്‍ത്ഥിച്ചു. മോശം കാലാവസ്ഥ മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അഹ്‌മദ് ബിന്‍ ഹമദ് അല്‍ ഖലീലി പറഞ്ഞു.

Content Highlight: Gaza Health: 350,000 displaced Palestinians sleeping in the open; “Is the world waiting for our children to freeze?”

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഷെയ്ഖ് ഹസീനയ്ക്ക് പാസ്പോര്‍ട്ട് നല്‍കില്ല; അവര്‍ ഭീകരവാദിയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പുതിയ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍...