13
November, 2026

A News 365Times Venture

13
Friday
November, 2026

A News 365Times Venture

എന്‍വിഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ് രാജിവെച്ചു; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി

Date:

കാലിഫോര്‍ണിയ: എന്‍വിഡിയ ചീഫ് എക്‌സിക്യൂട്ടീവ് ജെന്‍സെന്‍ ഹുവാങ് രാജിവെച്ചു. 33 വര്‍ഷം നീണ്ട സി.ഇ.ഒ പദവിയില്‍നിന്നാണ് അദ്ദേഹം പടിയിറങ്ങിയത്. ചൈനീസ് ചാരയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തിലാണ് ഹുവാങ് രാജിവെച്ചത്. സംഭവത്തില്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ പദവികളില്‍നിന്ന് ഹുവാങ് രാജിവെച്ചതായി എന്‍വിഡിയയാണ് അറിയിച്ചത്. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കൊലെറ്റ് ക്രെസിനെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചു. പുതിയ സ്ഥിരം സി.ഇ.ഒയെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഹാര്‍വി സി. ജോണ്‍സിനെ എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. സംരംഭകന്‍, സാങ്കേതികവിദ്യാ രംഗത്തെ എക്‌സിക്യൂട്ടീവ്, നിക്ഷേപകന്‍ എന്നീ നിലകളില്‍ 30 വര്‍ഷത്തിലേറെ പരിചയമുള്ള വ്യക്തിയാണ് ജോണ്‍സ്. സിനോപ്‌സിസിന്റെ സി.ഇ.ഒ, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജെന്‍സണ്‍ ഹുവാങ്ങും ചൈനീസ് ചാരയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ എന്‍വിഡിയയുടെ ഓഹരി മൂല്യത്തില്‍ 9.5 ശതമാനം ഇടിവുണ്ടായിരുന്നു. പിന്നീട് കമ്പനിയുടെ വിപണി മൂല്യത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ജെന്‍സെന്‍ ഹുവാങ്ങിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതോടെ എന്‍വിഡിയയുടെ പ്രധാന എതിരാളികളില്‍ ഒന്നായ എ.എം.ഡിയുടെ ഓഹരി മൂല്യം ഉയര്‍ന്നിരുന്നു. എ.എം.ഡിയുടെ ഓഹരികള്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21 ശതമാനത്തിലധികം ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Nvidia Chief Executive Jensen Huang has resigned

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹെഗ്സെത്തിന്റെ ഇംപീച്ച്മെന്റ് നീക്കം അട്ടിമറിച്ചത് 11 ഡെമോക്രാറ്റുകള്‍; പണം വാങ്ങി മുങ്ങിയതോ?

തെരഞ്ഞെടുപ്പ് ഫണ്ടിങ്ങും അമേരിക്കന്‍ രാഷ്ട്രീയത്തിലെ ലോബിയിങ് സ്വാധീനവും വീണ്ടും ചര്‍ച്ചയാകുമ്പോള്‍, ഹെഗ്സെത്തിന്റെ...