27
November, 2026

A News 365Times Venture

27
Friday
November, 2026

A News 365Times Venture

ഇസ്രഈൽ ജയിലുകളിൽ ഫലസ്തീൻ തടവുകാർ പട്ടിണിയും അവഗണനയും നേരിടുന്നു; ഫലസ്തീൻ സംഘടന

Date:

ഗസ: ഇസ്രഈൽ ജയിലുകളിൽ ഫലസ്തീൻ തടവുകാർ പട്ടിണിയും അവഗണനയും നേരിടുന്നെന്ന് റിപ്പോർട്ട്. ഫലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റൈനീസ് അഫെയേഴ്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഫലസ്തീൻ തടവുകാർ ഭക്ഷണക്ഷാമവും മോശം ശുചിത്വ സാഹചര്യങ്ങളും നേരിടുകയാണെന്ന് സംഘടന റിപ്പോർട്ട് ചെയ്തു.

ഇസ്രഈലിലെ ഓഫർ ജയിലിലെ മനുഷ്യത്വരഹിതമായ സാഹചര്യത്തെ തുടർന്ന് തടവുകാർക്ക് ഇടയിൽ ത്വക്ക് രോഗങ്ങൾ വ്യാപമാകുന്നുണ്ടെന്നും തടവുകാരുടെ ശരീരഭാരം കുറയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കമ്മീഷന്റെ അഭിഭാഷകരിൽ ഒരാൾ ജയിൽ സന്ദർശിച്ചതിന് ശേഷം നവംബർ 23ന് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. അതിൽ ഒരു തടവുകാരന് ഏകദേശം 50 കിലോഗ്രാം ഭാരം കുറഞ്ഞതായും 15 വയസുള്ള ഒരു തടവുകാരന് 26 കിലോഗ്രാം ഭാരം കുറഞ്ഞതായും അനഡോലു റിപ്പോർട്ട് ചെയ്തു.

രോഗങ്ങൾ കാരണം പല തടവുകാരും അവശരാണെന്നും അവർക്ക് ആവശ്യമായ മരുന്നുകളും ചികിത്സകളും നിഷേധിക്കപ്പെടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പീഡനങ്ങൾ, ദീർഘനേരം നിർബന്ധിച്ച് മുട്ടുകുത്തി നിർത്തൽ സെല്ലുകളിലെ ആവർത്തിച്ചുള്ള പരിശോധനകൾ, തങ്ങളുടെ സാധനങ്ങൾ പിടിച്ചെടുക്കൽ എന്നിവയും തടവുകാർ റിപ്പോർട്ട് ചെയ്‌തു.

രാത്രിയിൽ സെല്ലുകളുടെ ജനാലകൾ തുറന്നിടുമെന്നും ഇത് കടുത്ത തണുപ്പേൽക്കാൻ കാരണമാകുമെന്നും കുളിക്കാനുള്ള സമയം 10 മിനുട്ട് മാത്രമാണെന്നും അടിസ്ഥാന ശുചിത്വം നിർവഹിക്കാനുള്ള വസ്തുക്കൾ നിഷേധിച്ചെന്നും തടവുകാർ പറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു.

2023 ഒക്ടോബറിൽ ഫലസ്തീനിൽ ഇസ്രഈൽ വംശഹത്യ ആരംഭിച്ചതു മുതൽ തടവുകാർ കടുത്ത പീഡനങ്ങളാണ് നേരിടുന്നതെന്നും ഇതിനെത്തുടർന്ന് നിരവധി ഫലസ്തീനികൾ മരണപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇസ്രഈലി ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലുമായി 9400 മുതൽ 9500 ഫലസ്തീനികൾ തടവിലാക്കപ്പെട്ടതായാണ് ഫലസ്തീൻ തടവുകാരുടെ സംഘടനകളുടെ കണക്കെന്ന് അനഡോലു റിപ്പോർട്ട് ചെയ്തു.

Content Highlight: Palestinian prisoners in Israeli jails face starvation and neglect, says Palestinian organization.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related