28
November, 2026

A News 365Times Venture

28
Saturday
November, 2026

A News 365Times Venture

850 ഇന്ത്യൻ ജനാധിപത്യത്തിനെ കൊല്ലാനുള്ള നമ്പർ; ഇത് ഇന്ത്യ തിരിച്ചറിഞ്ഞുകഴിഞ്ഞു; രാഹുൽ ഗാന്ധി

Date:

ന്യൂദൽഹി: മണ്ഡല പുനർനിർണയ ബിൽ പാസാക്കാനിരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുകയാണെന്നും വോട്ടുകൊള്ള പുറത്തുവന്നതിലൂടെ ബി.ജെ.പി പ്രതിരോധത്തിലായെന്നും കുറുക്കുവഴികളിലൂടെ അധികാരത്തിൽ തുടരാൻ ശ്രമം നടത്തുകയാണെന്നും രാഹുൽ വാർത്താസമ്മേളത്തിൽ പറഞ്ഞു.

മണ്ഡല പുനർനിർണയം തീരുമാനിക്കുന്നത് മൂന്നുപേരാണ് ഒന്ന് ഗ്യാനേഷ് കുമാറും രണ്ട് സുപ്രീം കോടതിയുമാണെന്നും എന്നാൽ മൂന്നാമത്തെയാളെ തീരുമാനിക്കുന്നതും ഗ്യാനേഷാണെന്നും രാഹുൽ പറഞ്ഞു.

എപ്പോഴും എവിടെ വേണമെങ്കിലും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാമെന്ന ബി.ജെ.പിയുടെ ധാരണയ്ക്ക് ഇനി പ്രസക്തിയില്ലെന്നും ഇപ്പോഴും തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടത്താൻ കഴിഞ്ഞേക്കാമെന്നും എന്നാൽ അവർ അങ്ങനെ ചെയ്യുമെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ജെൻസി വിഭാഗത്തിൽപ്പെട്ട ഏതാണ്ട് 100 ശതമാനം പേരും നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നാണ് ഞങ്ങളുടെ സർവേകൾ സൂചിപ്പിക്കുന്നത്, ഇപ്പോഴിതാ അവർ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്,’ രാഹുൽ പറഞ്ഞു.

ഈ പുതിയ നീക്കത്തിന്റെ രൂപമെന്താണെന്നും, അതിന് പിന്നിലെ പദ്ധതിയെന്താണെന്നും, അതിന്റെ അന്തിമഫലം എന്തായിരിക്കുമെന്നെല്ലാം രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘2024ൽ വോട്ട് ചെയ്യാൻ യോഗ്യതയില്ലാത്ത 14 കോടി ആളുകൾ വോട്ട് ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറഞ്ഞിട്ടുള്ളത്. അതായത്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കനുസരിച്ച് 2024ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നു. ജമ്മു കശ്മീരിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തി. ബിഹാറിൽ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഞങ്ങൾ തെളിവുകൾ പുറത്തുകൊണ്ടുവന്നു. അസമിൽ ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിൽ സംസ്ഥാനം മുഴുവൻ പുനസംഘടിപ്പിക്കുന്നു. പശ്ചിമ ബംഗാളിൽ നൂറിലധികം സീറ്റുകൾ തട്ടിയെടുത്തു,’ അദ്ദേഹം പറഞ്ഞു.

മോദിയെയും അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും തങ്ങൾ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്നും ഇക്കാര്യം അവർക്ക് അറിയാമെന്നും ഗ്യാനേഷ് കുമാറിനെക്കുറിച്ച് മതിയായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹത്തിന് ഇതിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും ആ വിവരങ്ങൾ ഉടൻതന്നെ തങ്ങൾ പുറത്തുവിടുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,.

‘ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം നിലവിലുള്ള 543ൽനിന്ന് 850 ആയി ഉയർത്തണമെന്നാണ് അവരുടെ നിലപാട്. ഇതിനായി വനിതാ സംവരണത്തെയാണ് അവർ ന്യായീകരണമായി ഉപയോഗിക്കുന്നത്. എന്നാൽ വനിതാ സംവരണ ബിൽ ഇതിനകം പാസായതാണ്. അത് നാളെ തന്നെ നടപ്പാക്കാൻ കഴിയും. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് 850 സീറ്റുകൾ?

അതിനുള്ള ഉത്തരം അസമിലും ജമ്മു കശ്മീരിലുമാണ്. 850 സീറ്റുകൾ ലഭിക്കുമ്പോൾ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്താനും മണ്ഡലങ്ങൾ പുനർനിർണയിക്കാനും സാധിക്കും. ബി.ജെ.പിക്ക് തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം പുനർരൂപകൽപ്പന ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Congress Leader of the Opposition Rahul Gandhi speaks out against the Central Government, which is set to pass the constituency delimitation bill

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുട്ടുകുത്തിച്ച് ബെല്‍ട്ട് കൊണ്ടടിച്ചു: ഒമ്പത് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച ഗുജ്‌റാത്ത് പൊലീസിനെതിരെ സംഘര്‍ഷം

ഗുജ്‌റാത്ത്: ഗുജറാത്തിലെ ബനസ്‌കത ജില്ലയില്‍ ഭഗല്‍ ഗ്രാമത്തിന് സമീപം രണ്ട് സമുദായങ്ങള്‍...