11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!

Date:

ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ തന്നെ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ചില ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിന്‍ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, ധമനികള്‍ക്കും, പേശികള്‍ക്കും അയവ് നല്കുകയും ചെയ്യുന്നു. ഡയസ്റ്റോളിക്, സിസ്റ്റോളിക് എന്നീ ബ്ലഡ് പ്രഷറുകള്‍ കുറയാന്‍ ഇത് സഹായിക്കും.

മുരിങ്ങയില

ഏറെ പ്രോട്ടീനും, വിറ്റാമിനുകളും, മിനറലുകളും മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലെ പോഷകഘടകങ്ങള്‍ ഡയസ്റ്റോളിക്, സിസ്റ്റോളിക് പ്രഷറുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഗുണം ലഭിക്കാന്‍ പയറിനോ, പരിപ്പിനോ ഒപ്പം പാചകം ചെയ്താല്‍ മതി.

നെല്ലിക്ക

നെല്ലിക്ക പണ്ടുകാലം മുതലേ ബ്ലഡ് പ്രഷര്‍ കുറക്കുന്നതിനായി ഉപയോഗിച്ച് വരുന്നു. നെല്ലിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, രക്തക്കുഴലുകളെ വിപുലപ്പെടുത്തുകയും രക്തചംക്രമണം തടസമില്ലാതാക്കുകയും ചെയ്യുന്നത് വഴി ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സാധിക്കും.

Read Also:- കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവി വിനോദ സഞ്ചാരം പുനരാരംഭിച്ചു

കറുവപ്പട്ട

ബ്ലഡ് പ്രഷര്‍ തടയാന്‍ കറുവപ്പട്ടയ്ക്കും സാധിക്കും. കറുവപ്പട്ട ചേര്‍ത്തവെള്ളം കുടിച്ചവരില്‍ 13 മുതല്‍ 23 ശതമാനം വരെ ആന്റി ഓക്സിഡന്റുകളുടെ വര്‍ദ്ധനവ് കാണാന്‍ സാധിച്ചു. ഇത് ബ്ലഡ് പ്രഷര്‍ കുറക്കുന്നതിനും ഉപകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related