14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

Date:

പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോ​ഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. അമേരിക്കയിൽ 37 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹവുമായി ജീവിക്കുന്നതായാണ് സിഡിസി വ്യക്തമാക്കുന്നത്. ഏകദേശം 100 ദശലക്ഷം അമേരിക്കക്കാർക്ക് പ്രീ ഡയബറ്റിസ് ഉണ്ട്.

പലരുടെയും ഇഷ്ടഭക്ഷണമാണ് ഐസ്ക്രീം. പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ? ഐസ്‌ക്രീമിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്നത് ശരിയാണ്. എന്നിരുന്നാലും, മിതമായ അളവിൽ ഐസ്ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകണമെന്നില്ല.

മൂന്നാഴ്ച്ചയിലൊരിക്കൽ ഒരു ചെറിയ സ്‌കൂപ്പ് ഐസ്‌ക്രീം പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്. അസ്പാർട്ടേം, മാനിറ്റോൾ അല്ലെങ്കിൽ സോർബിറ്റോൾ എന്നിവ അടങ്ങിയ ഐസ്ക്രീമുകൾ മറ്റ് മധുരപലഹാരങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, ഐസ്ക്രീമിലെ പ്രോട്ടീനും കൊഴുപ്പും രക്തത്തിൽ പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കാൻ സഹായിക്കും.

പ്രമേഹമുള്ളവർ ഉയർന്ന അളവിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുക. ഐസ്ക്രീം പോലെ പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം.

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, ഐസ്ക്രീം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് ഡയറ്റീഷ്യൻ ജോസ്റ്റൻ ഫിഷ് പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നതിനാൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറഞ്ഞ ഐസ്ക്രീം തിരഞ്ഞെടുക്കുക. ചില ബ്രാൻഡുകൾ എറിത്രിറ്റോൾ, മോങ്ക് ഫ്രൂട്ട് അല്ലെങ്കിൽ സ്റ്റീവിയ പോലുള്ള പോഷകരഹിത മധുരപലഹാരങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ മധുരമാക്കാറുണ്ട്. ഇത് ചില ആളുകളിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related