12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

തിമിരം തടയാൻ ചീര

Date:

രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രാസവളങ്ങള്‍ ചേര്‍ത്ത ചീര കഴിച്ച്‌ ശരീരം കേടാക്കരുത്. വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്.

ചീരയുടെ ചില ഗുണങ്ങള്‍ നമുക്ക് നോക്കാം. രക്ത ഉത്പാദനത്തിനു വേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

സ്‌കിന്‍ ക്യാന്‍സര്‍ ചീര കഴിക്കുന്നതിലൂടെ തടയാം. മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റി തരും.

ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. പോഷകങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വിറ്റാമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും. ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും. തിമിരം പോലുള്ള രോഗത്തെയും ചീര തടയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related