2
August, 2025

A News 365Times Venture

2
Saturday
August, 2025

A News 365Times Venture

ബ്ലാഡര്‍ ക്യാന്‍സര്‍ : അറിയാം ഈ ലക്ഷണങ്ങള്‍…

Date:

ബ്ലാഡര്‍ ക്യാന്‍സര്‍ നിസ്സാരക്കാരനല്ല; അറിയാം ഈ ലക്ഷണങ്ങള്‍…
ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അതിനൊരു ഉദാഹരണമാണ് ബ്ലാഡര്‍ ക്യാന്‍സര്‍. മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍.

ക്യാൻസര്‍ രോഗമെന്ന് കേട്ടാല്‍ തന്നെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്താനായാല്‍ ഏറെ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസര്‍ രോഗത്തിനുണ്ട്. കോശങ്ങളുടെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയാണ് ക്യാൻസർ. പല കാരണം കൊണ്ടും ക്യാന്‍സര്‍ പിടിപ്പെടാം. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അതിനൊരു ഉദാഹരണമാണ് ബ്ലാഡര്‍ ക്യാന്‍സര്‍. മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍.

പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്. എന്നാല്‍ കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related