31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

മുഖക്കുരു തടയാൻ ഇതാ ചില വീട്ടുവഴികൾ

Date:


മുഖക്കുരു പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. ഇതിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്. അവ എന്തെന്ന് നോക്കാം. ഗ്രാമ്പു, ജാതിക്ക എന്നിവ ഉണക്കിപ്പൊടിച്ച് മുഖത്ത് തേക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയണം. മുഖക്കുരു വേഗത്തില്‍ കുറയാനിത് സഹായിക്കും. ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയും.

മുഖക്കുരു തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. പല രോഗങ്ങള്‍ക്കും വെള്ളം കുടിക്കുന്നത് നല്ലതാണ്. വാഴയുടെ പച്ച നിറത്തിലുള്ള മൂത്ത ഇല അരച്ച് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയാം. മുഖക്കുരുവിന് ശമനം ഉണ്ടാകും.

ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറുവാന്‍ നല്ലതാണ്. മുഖത്ത് തുളസിയില നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയാം. ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവുണ്ടാകില്ല. ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതും നല്ലതാണ്.

തേങ്ങയുടെ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. വെളുത്തുള്ളി രണ്ടായി മുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റു കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക. ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യാം.

തേന്‍ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു പെട്ടെന്നു മാറും. നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകണം. മുഖക്കുരു മാറി മുഖം തിളങ്ങാന്‍ നല്ലതാണിത്.

ആര്യവേപ്പില, മഞ്ഞള്‍ എന്നിവ അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഉണങ്ങിയ ശേഷം കഴുകിക്കളയാം. തക്കാളിയുടെ തൊലി അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ നല്ല മാര്‍ഗമാണ്.

ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related