31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ചാറ്റ് ജിപിടിയെ സൃഷ്ടിച്ച ഓപ്പൺ എഐയിൽ തൊഴിലവസരങ്ങൾ; പ്രതിവർഷം 3.7 കോടി രൂപ വരെ ശമ്പളം

Date:


കഴിഞ്ഞ വർഷം ചാറ്റ് ജിപിടി (ChatGPT) എന്ന ജനപ്രിയ ചാറ്റ്ബോട്ടിനെ അവതരിപ്പിച്ച ഓപ്പൺ എഐയിൽ (OpenAI) തൊഴിലവസരങ്ങൾ. കോഡിംഗ്, മെഷീൻ ലേണിംഗ്, മറ്റ് അനുബന്ധ വിഷയ​ങ്ങൾ എന്നീ മേഖലകളിൽ മതിയായ അറിവുള്ള പുത്തൻ പ്രതിഭകളെയാണ് ഓപ്പൺ എഐ അന്വേഷിക്കുന്നത്. 3.7 കോടി രൂപ വരെയാണ് വാർഷിക ശമ്പളം.

റിസേർച്ച് അധിഷ്ഠിതമായ പല തസ്തികകളിലേക്കും കമ്പനി ജീവനക്കാരെ തിരയുന്നതായി ഓപ്പൺ എഐയിൽ സൂപ്പർഅലൈൻമെന്റ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന ജാൻ ലെയ്‌കെ അറിയിച്ചു. കമ്പനി നിരവധി റിസർച്ച് എഞ്ചിനീയർമാരെയും ഗവേഷണ ശാസ്ത്രജ്ഞരെയും റിസർച്ച് മാനേജർമാരെയും നിയമിക്കാൻ ആലോചിക്കുന്നതായും ലെയ്‌കെ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഈ പൊസിഷനുകളിൽ കുറഞ്ഞത് പത്തോളം പേരെ നിയമിക്കാനാണ് നീക്കം. അതിനു ശേഷമുള്ള വർഷങ്ങളിൽ കൂടുതൽ പേരെ നിയമിക്കുമെന്നും ലെയ്കെ അറിയിച്ചു.

Also read: റിലയൻസ് ഡിജിറ്റൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു

അപേക്ഷകർക്ക് കോഡിംഗിൽ നല്ല അറിവും മെഷീൻ ലേണിംഗിനെക്കുറിച്ചുള്ള ജ്ഞാനവും ക്രിട്ടിക്കൽ തിംങ്കിം​ഗ് കഴിവും ഉണ്ടായിരിക്കണമെന്ന് ലെയ്കെ പറ‍ഞ്ഞു. ഇതിനു പുറമേ ജോലിയോട് പ്രതിബദ്ധത പുലർത്തുന്ന വ്യക്തികളെയാണ് തങ്ങൾ തേടുന്നതെന്നും അദ്ദേ​ഹം അറിയിച്ചു.

സങ്കീർണമായ പരീക്ഷണങ്ങൾ രൂപകൽപന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവവാദിത്തം റിസേർച്ച് എഞ്ചിനീയർമാർക്ക് ആയിരിക്കും. ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് 245,000 ഡോളർ (ഏകദേശം 2 കോടി രൂപ) മുതൽ 450,000 ഡോളർ വരെ (ഏകദേശം 3.7 കോടി രൂപ) വാർഷിക വാർഷിക ശമ്പളം ലഭിക്കും. ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. മെഷീൻ ലേണിംഗ് പരിശീലനത്തിനുള്ള കോഡ് തയ്യാറാക്കൽ, ഡാറ്റാസെറ്റുകളുടെ മാനേജ്‌മെന്റ്, പ്രശ്‌നപരിഹാരം എന്നിവയൊക്കെയാണ് ഒരു റിസേർച്ച് എഞ്ചിനീയറുടെ ഉത്തരവാദിത്തങ്ങൾ. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ എഐ മേഖലയിലെ അനുഭവസമ്പത്തോ മെഷീൻ ലേണിംഗിൽ പിഎച്ച്ഡിയോ ആവശ്യമില്ലെന്ന് ജാൻ ലെയ്‌കെ അറിയിച്ചു. പകരം, മെഷീൻ ലേണിംഗ് മോഡലുകൾ ഫലപ്രദമായി വികസിപ്പിക്കാനുള്ള കഴിവുള്ളവരെയാണ് തങ്ങൾ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമർശനാത്മക ചിന്തകൾ ഉള്ളവരും സുപ്രധാനമായ ചോദ്യങ്ങൾ ചോദിക്കുന്നവരും ലോകത്തെയും തങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യയെയും കുറിച്ച് വളരെ ജിജ്ഞാസയുള്ളവരുമായിരിക്കണം റിസേർച്ച് എഞ്ചിനീയർമാരും ശാസ്ത്രജ്ഞരുമെന്നും ലെയ്‌ക്ക് എടുത്തുപറഞ്ഞു. റിസർച്ച് എഞ്ചിനീയർമാരെയും ശാസ്ത്രജ്ഞരെയും നയിക്കുന്നവരാണ് റിസർച്ച് മാനേജർമാർ. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആളുകൾക്ക് പ്രതിവർഷം 420,000 ഡോളർ (ഏകദേശം 3.4 കോടി രൂപ) മുതൽ 500,000 ഡോളർ (ഏകദേശം 4.1 കോടി രൂപ) വരെ ശമ്പളം ഉണ്ടായിരിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മാനേജ്‌മെന്റ് രം​ഗത്തെ അനുഭവ സമ്പത്തും മെഷീൻ ലേണിംഗ് കഴിവുകളും ഉണ്ടാകണം. ഇവർ ഒരു മെഷീൻ ലേണിംഗ് കമ്പനിയിൽ റിസേർച്ച് ടീമിനെ നയിച്ചവരും വലിയ ലാംഗ്വേജ് മോഡൽ പ്രോജക്റ്റുകളിലും മറ്റ് അനുബന്ധ മേഖലകളിലും സംഭാവന നൽകിയിട്ടുള്ളവരും ആയിരിക്കണമെന്നും ജാൻ ലെയ്‌കെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related